Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം നഗരസഭയിൽ...

വൈക്കം നഗരസഭയിൽ കൈയാങ്കളി; ചെയർപേഴ്സനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

text_fields
bookmark_border
വൈക്കം: നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും ഉന്തുംതള്ളും. ചെയർപേഴ്സൻ രേണുക രതീഷിനെ ഡയസിൽ കയറി സി.പി.എം കൗൺസിലർ കവിത രാജേഷ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ചെയർപേഴ്സന്‍റെ കൈയിലിരുന്ന ഫയലുകൾ പിടിച്ചെടുത്ത് കീറിക്കളയുകയും മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. നഗരസഭ കുടുംബശ്രീയിൽ അഞ്ച് വനിത കൗൺസിലർമാരെ തെരഞ്ഞെടുത്തപ്പോൾ സി.പി.എമ്മിനു പ്രാതിനിധ്യം ലഭിച്ചില്ല എന്നതാണ് പ്രശ്നത്തിനുകാരണം. എന്നാൽ, ഇതേക്കുറിച്ച് സി.പി.എം തിരുവനന്തപുരത്ത് നഗരസഭ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങൾ നഗരസഭയുടെ പരാതി ബോർഡിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ വനിത കൗൺസിലർ നടത്തിയ പ്രവൃത്തി ജനാധിപത്യ ലംഘനമാണെന്ന് ചെയർപേഴ്സൻ രേണുക രതീഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും പറഞ്ഞു. പടം: ktl nagarasabha നഗരസഭയിൽ നടന്ന കൈയാങ്കളി കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ചു വൈക്കം: നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സന്‍റെ ഡയസിൽ കയറി ചെയർപേഴ്സനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും കൗൺസിൽ യോഗം തടസ്സപ്പെടുത്തുകയും ചെയ്ത സി.പി.എം കൗൺസിലർ കവിത രാജേഷിന്‍റെ നടപടിയിൽ യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം പ്രതിഷേധിച്ചു. കുടുംബശ്രീയിൽ കൗൺസിലർമാരുടെ പ്രതിനിധിയായി തന്നെ തെരഞ്ഞെടുത്തില്ല എന്നാക്ഷേപിച്ചാണ് ജനാധിപത്യവിരുദ്ധമായ ഈ നടപടി സ്വീകരിച്ചതെന്ന് യോഗം ആക്ഷേപിച്ചു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ബി. ചന്ദ്രശേഖരന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേർസൻ പ്രീത രാജേഷ് കൗൺസിലർമാരായ ബി.രാജശേഖരൻ, പി.എസ് രാഹുൽ , രാജശ്രീ വേണുഗോപാൽ, പി.ഡി. ബിജിമോൾ, ബിന്ദു ഷാജി, രാധിക ശ്യാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story