Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:44 AM IST Updated On
date_range 19 April 2022 5:44 AM ISTഅഴിമതിയും ധൂർത്തും: എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു
text_fieldsbookmark_border
വൈക്കം: നഗരസഭ കൗൺസിലിൽ ഇടതുപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ നടപടി തടസ്സപ്പെട്ടു. നഗരസഭയിൽ നടക്കുന്ന അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും തുറന്നുകാണിച്ചുകൊണ്ട് നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായരുടെ നേതൃത്വത്തിൽ ഇടതുപക്ഷ കൗൺസിലർമാർ ചെയർപേഴ്സന്‍റെ ഡയസിനുമുന്നിൽ കുത്തിയിരുന്നു. ബീച്ചിലെ അനധികൃത കച്ചവടവും മാലിന്യ സംസ്കരണത്തിലെ പരാജയവും മുൻകൗൺസിൽ നടപ്പിലാക്കിയ എ.ബി.സി പ്രോഗ്രാം തുടർന്ന് നടത്താത്തതിനെതിരെയും ലൈഫ് ഭവനനിർമാണ പദ്ധതി (ഫ്ലാറ്റ് സമുച്ചയം) നടപ്പിലാക്കത്തതിനെതിരെയും നഗരസഭ പാർക്ക് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാത്തതിനെതിരെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ മറവിൽ 80 ലക്ഷത്തോളം രൂപയുടെ അഴിമതി നടത്തി നഗരസഭയുടെ പദ്ധതി പ്രവർത്തനങ്ങളെയാകെ തകിടം മറിച്ചതിനെതിരെയും സി.ഡി.എസിലെ കൗൺസിലിൽ നിന്നുള്ള വനിത പ്രതിനിധികളെ തീരുമാനിച്ച നിലവിലുണ്ടായിരുന്ന ലിസ്റ്റിനു പകരം നിയമവിരുദ്ധമായി വ്യാജ മിനിറ്റ്സ് ഉണ്ടാക്കിയതും പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് കെ.പി. സതീശൻ, ആർ. സന്തോഷ്, എബ്രഹാം പഴയകടവൻ, എസ്. ഇന്ദിരദേവി, ലേഖ ശ്രീകുമാർ, കവിത രാജേഷ്, സുശീല എം.നായർ, അശോകൻ വെള്ളവേലി, എ.സി മണിയമ്മ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story