Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംഭവങ്ങളെ...

സംഭവങ്ങളെ രാഷ്ട്രീയവത്​കരിക്കാൻ കോൺഗ്രസ് ശ്രമം -പി.സി. ചാക്കോ

text_fields
bookmark_border
കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന ഏത് സംഭവങ്ങളെയും രാഷ്ട്രീയവത്​കരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. എൻ.സി.പി ജില്ല നേതൃയോഗം ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകങ്ങൾ പൊലീസിന് തടയാൻ കഴിയില്ല. എന്നിട്ടും സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന് കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ആർ.എസ്​.എസും എസ്​.ഡി.പി.ഐയും കളിക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ, ബാബു കപ്പക്കാല, പി.കെ. ആനന്ദക്കുട്ടൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story