Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:32 AM IST Updated On
date_range 19 April 2022 5:32 AM ISTശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും -മന്ത്രി കെ. രാധാകൃഷ്ണന്‍
text_fieldsbookmark_border
എരുമേലി: ശബരിമല വികസനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. എരുമേലി ശ്രീധര്‍മശാസ്ത ക്ഷേത്രത്തിനു സമീപം ദേവസ്വം ഹാളില്‍ എരുമേലി ഇടത്താവള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 15 കോടി ചെലവില്‍ മൂന്നു നിലയിലായി നിര്‍മിക്കുന്ന കെട്ടിടം തീർഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എസ്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, പഞ്ചായത്ത് അംഗം ലിസി സജി എന്നിവർ പങ്കെടുത്തു. അയ്യപ്പഭക്തർക്കുള്ള വിശ്രമകേന്ദ്രം, അതിഥി മന്ദിരം, അന്നദാന മണ്ഡപം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ഡോര്‍മിറ്ററിയും ശൗചാലയങ്ങളും പാചകശാല, ഓഡിറ്റോറിയം, പാര്‍ക്കിങ് സൗകര്യം എന്നിവയാണ് സജ്ജീകരിക്കുന്നത്. ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കും. KTG ERUMELI- എരുമേലി ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന് സമീപം ദേവസ്വം ഹാളില്‍ എരുമേലി ഇടത്താവള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story