Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:32 AM IST Updated On
date_range 19 April 2022 5:32 AM ISTപെരുന്ന വിജയൻ സ്മാരക അവാർഡ് ഡോ. സാംകുട്ടി പട്ടംകരിക്ക്
text_fieldsbookmark_border
കോട്ടയം: പ്രഫ. പെരുന്ന വിജയന്റെ സ്മരണാർഥം നാടക് (നെറ്റ് വർക്ക് ഓഫ് ആർട്ടിസ്റ്റിക് തിയറ്റർ ആക്ടിവിസ്റ്റ് കേരള) ജില്ല കമ്മിറ്റി നൽകുന്ന പുരസ്‌കാരം ഡോ. സാംകുട്ടി പട്ടംകരിക്ക്. നാടക രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ജൂറി അധ്യക്ഷ ജെ.ജെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് പി.എം. യേശുദാസ് രൂപകൽപന ചെയ്ത ശില്പവുമടങ്ങിയ പുരസ്‌കാരം ഏപ്രിൽ 30ന് കോട്ടയം പ്രസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. നാടക പ്രവർത്തകരായ ഡി. രഘൂത്തമൻ, പി.എം. ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് എം.കെ. ഷിബു, ജില്ല സെക്രട്ടറി സി.കെ. അജയൻ, പെരുന്ന വിജയന്റെ മകൻ വി. ദീപു എന്നിവരും പങ്കെടുത്തു. KTG SAMKUTTY PATTAMKARI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story