Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകണ്ടെയ്‌നല്‍ ലോറിയില്‍...

കണ്ടെയ്‌നല്‍ ലോറിയില്‍ സ്‌കൂട്ടറിടിച്ച് യുവാവിന്​ പരിക്ക്​

text_fields
bookmark_border
കോട്ടയം: റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നല്‍ ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന്​ പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.30ന്​ കോടിമതയിലാണ്​ അപകടം. മൂലേടം സ്വദേശി ശരത്തിനാണ് (24) പരിക്കേറ്റത്. ചിങ്ങവനം ഭാഗത്തുനിന്നെത്തിയ സ്‌കൂട്ടര്‍ വഴിയരികില്‍ പാര്‍ക്ക്​ ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. പരിക്കേറ്റ്​ ബോധരഹിതനായ യുവാവിനെ മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story