Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോക പൈതൃകദിനാചരണം

ലോക പൈതൃകദിനാചരണം

text_fields
bookmark_border
ലോക പൈതൃകദിനാചരണം
cancel
പൊൻകുന്നം: ജനകീയവായനശാലയിൽ വാർഷിക പൊതുയോഗവും ലോക പൈതൃക ദിനാചരണവും നടത്തി. ദിനാചരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ത്​ ഉദ്ഘാടനം ചെയ്തു. വാർഷികം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ്​ ടി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. പൈതൃക ദിനാചരണ ഭാഗമായി ചുവർച്ചിത്ര കലാകാരൻ വി.സി. അനിൽ, നാടകകലാകാരൻ എ. വിശാഖ് എന്നിവരെ ആദരിച്ചു. വാഴൂർ ബ്ലോക്ക് മുൻ പ്രസിഡന്‍റ്​ കെ.പി. ബാലഗോപാലൻ നായർ, പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ സതി സുരേന്ദ്രൻ എന്നിവർ പുരസ്‌കാരങ്ങൾ നൽകി. മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഷീല സ്മാരക പുരസ്‌കാരം നേടിയ വായനശാലയിൽ ഷീലയുടെയും പുരസ്‌കാരം ഏർപ്പെടുത്തിയ വാസുക്കുറുപ്പി‍ൻെറയും ഛായാചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. പി.ടി. ഉസ്മാൻ, ജെയിംസ് തോമസ്, ജയ ഗോപാലകൃഷ്ണൻ, ഷാലിജ സുന്ദരേശൻ, കെ.എം. സനൂപ്, അശ്വതി റാവു, അമൃത റാവു, അമൽ ജി. കൃഷ്ണ, കെ.എസ്. സെബാസ്റ്റ്യൻ, എം.എൻ. അഖില, എ.ആർ. മീന എന്നിവർ സംസാരിച്ചു. KTL VZR 4 Paithrika Dinacharanam ചിത്രവിവരണം ലോക പൈതൃക ദിനാചരണഭാഗമായി ചുവർച്ചിത്ര കലാകാരൻ വി.സി. അനിലിന് കെ.പി. ബാലഗോപാലൻ നായർ പുരസ്‌കാരം നൽകി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story