Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രിസഭ വാർഷികം:...

മന്ത്രിസഭ വാർഷികം: പൂഞ്ഞാറിലെ പ്രചാരണയാത്ര സമാപിച്ചു

text_fields
bookmark_border
കോട്ടയം: സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി നിയോജകമണ്ഡലങ്ങൾ തോറും ഇന്‍ഫര്‍മേഷന്‍ ആൻഡ്​​ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന 'എ‍‍ൻെറ കേരളം' പ്രചാരണയാത്രയുടെ പൂഞ്ഞാർ മണ്ഡലത്തിലെ പര്യടനം സമാപിച്ചു. ദ്വിദിന പര്യടന സമാപനദിനത്തിൽ ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നിവിടങ്ങളിൽ തത്സമയ ക്വിസ്, കലാജാഥ, വികസനചിത്ര-വിഡിയോ പ്രദര്‍ശനം എന്നിവ നടത്തി. വികസന ക്ഷേമപദ്ധതികൾ അടിസ്ഥാനപ്പെടുത്തിയുള്ള തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു. തിടനാട് ടൗണിൽ നടന്ന സമാപനച്ചടങ്ങ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ വിജി ജോർജ് സമ്മാനദാനം നിർവഹിച്ചു. പൊതുപ്രവർത്തകരായ അലക്സാണ്ടർ പൗവത്തിൽ, പി.സുഭാഷ് എന്നിവർ പങ്കെടുത്തു. ഈരാറ്റുപേട്ടയിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, കൗൺസിലർ നാസർ വെള്ളുപറമ്പിൽ എന്നിവരും പൂഞ്ഞാർ തെക്കേക്കരയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് മാത്യുവും തീക്കോയിയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. ജയിംസും സമ്മാനദാനം നിർവഹിച്ചു. ആദ്യദിനമായ ശനിയാഴ്ച മുണ്ടക്കയം, പാറത്തോട്, എരുമേലി, മുക്കൂട്ടുതറ എന്നിവിടങ്ങളിലായിരുന്നു പര്യടനം. പടം: KTL Ente keralam ഇൻഫർമേഷൻ ആന്‍ഡ്​ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച 'എ‍‍ൻെറ കേരളം' പ്രചാരണയാത്രയുടെ ഈരാറ്റുപേട്ട നഗരസഭയിലെ ഉദ്ഘാടനം ചെയർപേഴ്സൻ സുഹ്​റ അബ്ദുൽ ഖാദർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story