Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:38 AM IST Updated On
date_range 18 April 2022 5:38 AM ISTഎരുമേലി ഇടത്താവള പദ്ധതി: നിർമാണോദ്ഘാടനം ഇന്ന്
text_fieldsbookmark_border
എരുമേലി: സംസ്ഥാന സർക്കാർ കിഫ്ബി സഹായത്തോടെ 15 കോടി രൂപ ചെലവിൽ ശ്രീ ധർമശാസ്ത ക്ഷേത്രത്തിന് സമീപം നിർമിക്കുന്ന എരുമേലി ഇടത്താവള പദ്ധതിയുടെ നിർമാണോദ്ഘാടനം തിങ്കളാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. ശബരിമല ഇടത്താവള വികസന പദ്ധതിയുടെ ഭാഗമായി വിശ്രമകേന്ദ്രം, അതിഥി മന്ദിരം, അന്നദാന ബ്ലോക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള പ്രത്യേകം ഡോർമെറ്ററി ശൗചാലയം, പാചകശാല, ഓഡിറ്റോറിയം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കം പങ്കെടുക്കും. പുഴകളുടെ സംരക്ഷണത്തിനായി നടത്തുന്ന പുഴ പുനർജനിയുടെ ഭാഗമായ എരുമേലിയിലെ പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവഹിക്കും. പഞ്ചായത്തിൽ ഉൾപ്പെട്ട അഴുത നദി, വലിയതോട്, കൊച്ചുതോട് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ അധിക മണൽ പഞ്ചായത്ത്, ഇറിഗേഷൻ, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ വാരിമാറ്റുന്നതാണ് പദ്ധതിയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. ചിത്രം: എരുമേലി ഇടത്താവള പദ്ധതിയുടെ രൂപരേഖ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
