Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൈക്കിലെത്തിയ...

ബൈക്കിലെത്തിയ അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

text_fields
bookmark_border
വെച്ചൂർ: ബൈക്കിലെത്തിയ അക്രമിസംഘം നാട്ടുകാരെ അസഭ്യം പറഞ്ഞ് ഭീഷണി ഉയർത്തിയതായി പരാതി. വെച്ചൂർ മാമ്പറ ക്ഷേത്രത്തിന്​ സമീപമാണ് ഞായറാഴ്ച വൈകീട്ട്​ ബൈക്കിലെത്തിയ ആറംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുൻ വൈരാഗ്യത്തി‍ൻെറ പേരിൽ മറ്റൊരാളെ തിരഞ്ഞെത്തിയ ക്രിമിനൽ സംഘമാണിതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവർ മറ്റേതോ സ്ഥലത്തുനിന്ന്​ വന്നവരാണെന്നും ഇതിൽ പലരും ലഹരി ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. ക്രിമിനൽസംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story