Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: സീനി​യോറിറ്റി ലിസ്റ്റിൽ കുരുങ്ങി എം പാനലുകാരുടെ നിയമനം

text_fields
bookmark_border
ചീഫ്​ ഓഫിസ്​ അയച്ച ഏഴ്​ കത്ത്​ യൂനിറ്റുകൾ അവഗണിച്ചു കോട്ടയം: കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ പിരിച്ചുവിടപ്പെട്ട എം പാനൽ ജീവനക്കാർക്ക് പുനർനിയമനം ലഭിക്കാത്തതിന്​ കാരണം സീനിയോറിറ്റി ലിസ്റ്റ്​ തയാറാക്കുന്നതിൽ വരുന്ന കാലതാമസം. ഇതോടെ എം പാനൽ ജീവനക്കാർക്ക്​ ദീർഘദൂര സർവിസുകൾക്കായി രൂപവത്​കരിച്ച കെ. സ്വിഫ്​റ്റിൽ ജോലി നൽകുമെന്ന​ 2020 ഒക്​ടോബർ 15ന്​​ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനവും വെറുംവാക്കായി. ​കെ.എസ്​.ആർ.ടി.സി ചീഫ്​ ഓഫിസ്​ ജീവനക്കാർ പുലർത്തുന്ന അനാസ്ഥയാണ്​ ആയിരക്കണക്കിന്​ ജീവനക്കാരുടെ ഭാവി പ്രതിസന്ധിയിലാക്കുന്നത്​. കെ.എസ്​.ആർ.​ടി.സിയിലെ സ്ഥിരം ജീവനക്കാർക്ക്​ ശമ്പളം കൊടുക്കുന്നതു​പോലെതന്നെ എല്ലാ യൂനിറ്റിൽനിന്നും ശമ്പള ബിൽ എഴുതി ചീഫ്​ ഓഫിസിലേക്ക്​ അയച്ച്​ അവിടുന്ന്​ അനുമതി ലഭിക്കുന്നതനുസരിച്ചാണ്​ എം പാനലുകാർക്ക്​ ശമ്പളം നൽകിയിരുന്നത്​. പ്രതിമാസ ശമ്പളത്തെ എട്ടുമണിക്കൂർ ജോലിയുടെ വേതനം കൊണ്ട്​ ഹരിച്ചാൽ ഓരോ മാസവും ചെയ്യുന്ന ജോലി ചീഫ്​ ഓഫിസിൽതന്നെ കണ്ടെത്താം. ഇവിടത്തെ ശമ്പള വിഭാഗത്തിൽ നിന്ന്​ പരമാവധി ഏഴുദിവസം കൊണ്ട്​ സീനിയോറിറ്റി ലിസ്റ്റ്​ തയാറാക്കാനാവും. ഈ മാർഗം സ്വീകരിക്കാതെ പിരിച്ചുവിടപ്പെട്ടവരുടെ സീനിയോറിറ്റി ലിസ്റ്റ്​ തയാറാക്കി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ 2020 ഒക്​ടോബർ എട്ടുമുതൽ 2021 ഫെബ്രുവരി 26 വരെ ഏഴ്​ കത്താണ്​ ചീഫ്​ ഓഫിസിൽനിന്ന്​ യൂനിറ്റുകളിലേക്ക്​ അയച്ചത്​. ഈ കത്തുകൾ മുഴുവൻ അവഗണിക്കപ്പെട്ടു​. മതിയായ യോഗ്യതയില്ലാതെ ആശ്രിത നിയമനത്തിലൂടെയും മറ്റും ചീഫ്​ ഓഫിസിലെത്തിയ ചില ഉദ്യോഗസ്ഥരുടെ പിടിപ്പില്ലായ്മയാണ്​ തങ്ങളുടെ പുനർനിയമനത്തിന്​ തടസ്സമാകുന്നതെന്ന്​ എം പാനലുകാർ പറയുന്നു​. കോർപറേഷനിലെ മൂന്ന്​ അംഗീകൃത യൂനിയനുകളുടെയും സംസ്ഥാന നേതാക്കൾ ജോലി ചെയ്യുന്നത്​ ചീഫ്​ ഓഫിസിലാണ്​. എന്നിട്ടും ഇവർ ആരും എം പാനലുകാരുടെ പ്രശ്നത്തിൽ ഇടപെടുന്നില്ല. പ്രശ്നങ്ങൾക്ക്​ കാരണം സി.എം.ഡി ആണെന്ന ആക്ഷേപം ഉന്നയിച്ച്​ ഒഴിഞ്ഞുമാറുകയാണ്​ നേതാക്ക​ളെന്നും എം​ പാനലുകാർ ആരോപിക്കുന്നു. 10 മുതൽ 12 വർഷം വരെ ജോലി ചെയ്തിരുന്ന 8906 തൊഴിലാളികളെയാണ്​ കെ.എസ്​.ആർ.ടി.സി പുറത്താക്കിയത്. 2018 ഫെബ്രുവരി 21ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആദ്യം 4070 എം പാനൽ കണ്ടക്ടമാരെയും പിന്നാലെ 1885 ഡ്രൈവർമാരെയും കുറച്ചുനാളുകൾക്കുശേഷം മറ്റൊരു 2951 എം പാനലുകാരെയും പിരിച്ചുവിട്ടു. ഇവരെ ഘട്ടം ഘട്ടമായി കെ.എസ്​.ആർ.ടി.സിയുടെ സബ്സിഡിയറി കമ്പനി ആയി രൂപവത്​കരിക്കുന്ന കെ. സ്വിഫ്​റ്റിൽ നിയമിക്കുമെന്ന്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു​. 2021 ജൂൺ 18ന്​ കെ.എസ്​.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളുമായി ചർച്ചക്കുള്ള അജണ്ടയുടെ ഏഴാം പേജിൽ കെ.എസ്​.ആർ.ടി.സി സി.എം.ഡി ഇക്കാര്യം ആവർത്തിച്ച്​ വ്യക്തമാക്കുകയും ചെയ്തിരുന്നു. ടി. ജുവിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story