Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാരുണ്യഭവനം...

കാരുണ്യഭവനം ശിലാസ്ഥാപനം തിങ്കളാഴ്ച

text_fields
bookmark_border
മുണ്ടക്കയം: ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായവര്‍ക്കായി കേരള കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന കെ.എം. മാണി കാരുണ്യ ഭവനത്തിന്‍റെ ശിലാസ്ഥാപനകര്‍മം തിങ്കളാഴ്ച 2.30ന് കൂട്ടിക്കലില്‍ നടത്തുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അറിയിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ പത്തുപേര്‍ക്കാണ് സ്ഥലം ഉള്‍പ്പെടെ വീട് നിര്‍മിച്ചുനല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചുപേര്‍ക്ക് കൂട്ടിക്കല്‍ ഇരുന്നകുറ്റിയില്‍ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ 25 സെന്റ് സ്ഥലത്ത് അഞ്ചുപേര്‍ക്ക് വീട്​ നിര്‍മിക്കും. പൊതുജനങ്ങളില്‍നിന്ന്​ കേരള കോണ്‍ഗ്രസ് സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിര്‍മാണം. ബാക്കി അഞ്ച്​ വീടുകള്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലായി നിര്‍മിച്ചുനല്‍കും. തിങ്കളാഴ്ച കൂട്ടിക്കല്‍ ബഡായില്‍ ഓഡിറ്റോറിയത്തില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ശിലാസ്ഥാപനം നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണ പത്രിക കൈമാറും. ഗവ. ചീഫ് വിപ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story