Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'എന്‍റെ കേരളം'...

'എന്‍റെ കേരളം' പ്രചാരണയാത്ര പൂഞ്ഞാറിൽ പര്യടനം നടത്തി

text_fields
bookmark_border
കോട്ടയം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രചാരണയാത്രയുടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പര്യടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയും പ്രളയക്കെടുതികളും അതിജീവിച്ച് മാതൃകാപരമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനപങ്കാളിത്തം ഊട്ടിയുറപ്പിച്ചും ജനങ്ങളെ ഒപ്പംനിർത്തിയുമുള്ള വികസന സമീപനത്തോടെയാണ് സർക്കാർ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ രേഖദാസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്​ അഡ്വ. സാജൻ കുന്നത്ത്, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പ്രസന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു. വികസന ക്ഷേമപദ്ധതികൾ അടിസ്ഥാനപ്പെടുത്തി നടത്തിയ തത്സമയ ക്വിസ് പരിപാടിയിൽ തൊഴിലാളികളായ പി.കെ. അബ്ദുൽ ഖാദർ, ഗിരീഷ്, വിദ്യാർഥിയായ അലൻ ജോർജ് തോമസ് കണ്ണിമല, അനീഷ്, രാജു ഗോപാലൻ എന്നിവർ വിജയികളായി. കലാജാഥ, വികസന ചിത്ര-വിഡിയോ പ്രദര്‍ശനം എന്നിവകൂടി ഉള്‍പ്പെട്ട പരിപാടി പാറത്തോട് എരുമേലി മൂക്കൂട്ടുതറ എന്നിവിടങ്ങളിലും അവതരിപ്പിച്ചു. ഞായറാഴ്ച ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നിവിടങ്ങളിൽ പരിപാടി നടത്തും. ktl ente keralam എന്‍റെ കേരളം പ്രചാരണയാത്രയുടെ ഭാഗമായി നടത്തിയ തത്സമയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story