Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപകട ഭീഷണിയായി...

അപകട ഭീഷണിയായി പാതയോരത്തെ ഉണക്കമരം

text_fields
bookmark_border
അപകട ഭീഷണിയായി പാതയോരത്തെ ഉണക്കമരം
cancel
മുണ്ടക്കയം: മുണ്ടക്കയം-എരുമേലി സംസ്ഥാനപാതയിൽ വരിക്കാനി കവലക്ക് സമീപം പാതയോരത്ത് നിൽക്കുന്ന ഉണങ്ങിയ മരം അപകടഭീഷണിയാകുന്നു. മരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. വരിക്കാനി കവലക്ക് സമീപം പഴയ എരുമേലി വടക്ക് വില്ലേജ് ഓഫിസ് കെട്ടിടമുറ്റത്ത്​ ഉണങ്ങിനിൽക്കുന്ന അരയാഞ്ഞിലിയാണ് വാഹനയാത്രക്കാർക്കും സമീപവാസികൾക്കും വ്യാപരികൾക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ്​ ഉണങ്ങിയ മരത്തിന്‍റെ ഒരുശിഖരം എരുമേലി മുണ്ടക്കയം പാതയിലേക്ക് വീണിരുന്നു. ഈ സമയം അതുവഴി കടന്നുവന്ന കാർയാത്രികർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ശിഖരം വാഹനത്തിന് മുകളിൽ വീഴുന്നതിൽനിന്ന്​ രക്ഷപ്പെട്ടത്. എരുമേലി വടക്ക് വില്ലേജ് ഓഫിസ് കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ പഴയ കെട്ടിടസ്ഥലത്ത് നിൽക്കുന്ന ഈ ഉണങ്ങിയ മരം വെട്ടിമാറ്റാൻ അധികാരികൾ തയാറാകുന്നില്ല. ഉണക്കമരം വെട്ടിമാറ്റണമെന്നാവശ്യം ശക്തമാണ്. KTL WBL Uningiya maram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story