Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈസ്റ്റർ നിറവിൽ...

ഈസ്റ്റർ നിറവിൽ ക്രൈസ്തവ ഭവനങ്ങൾ

text_fields
bookmark_border
കോട്ടയം: പ്രാർഥനയുടെയും നോയമ്പിന്‍റെ 50​ ദിനരാത്രങ്ങൾക്കൊടുവിൽ ക്രൈസ്തവർ ഇന്ന്​ ഈസ്റ്റർ ആഘോഷിക്കും. ഇതിന്‍റെ ഭാഗമായി ദേവാലയങ്ങളിൽ ഉയിർപ്പ്​ തിരുകർമകൾ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചയുമായിട്ടായിരുന്നു പ്രാർഥന ശുശ്രൂഷകൾ. ഞായറാഴ്ച രാവിലെയും ചില ദേവാലയങ്ങളിൽ ഉയർപ്പ്​ ചടങ്ങുകൾ നടക്കും. ഇതോടെ വിശുദ്ധ വാരാചരണത്തിനും സമാപനമാകും. 50 നോയമ്പിനും ഈസ്​റ്ററോടെ പരിസമാപ്തിയാകും. ദുഃഖവെള്ളിക്കും ശനിക്കും ശേഷമാണ്​ പ്രത്യാശയുടെ ഈസ്​റ്റർ എത്തിയിരിക്കുന്നത്​. ഇത്തവണ ദുഃഖവെള്ളി ശുശ്രൂഷകളിൽ ദേവാലയങ്ങളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഗോഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കുന്നതാണ്​ ദുഃഖവെള്ളി. പകൽ മുഴുവൻ നീളുന്ന പ്രാർഥന ചടങ്ങുകളായിരുന്നു ദേവാലയങ്ങളിൽ. കുരിശിന്‍റെ വഴി, സ്ലീബ വന്ദനം, പ്രദക്ഷിണം ഉൾപ്പെടെ ​​​​ പ്രാർഥന ചടങ്ങുകൾ മണിക്കൂറുകൾ നീണ്ടു. പ്രധാന ദേവാലയങ്ങളിൽ മെത്രാപ്പോലീത്താമാർ ദുഃഖവെള്ളി ശുശ്രൂഷകൾക്ക്​ മുഖ്യകാർമികത്വം വഹിക്കും. ചടങ്ങുകൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടന്നു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് മാനേജർ ഫാ. യാക്കോബ് തോമസ് നേതൃത്വം നൽകി. പാമ്പാടി വെള്ളൂർ സെന്‍റ്​ തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിയിലിന്‍റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. KTL PAMPADY FRIDAY പാമ്പാടി വെള്ളൂർ സെന്‍റ്​ തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളിയാഴ്ച നടന്ന പ്രദക്ഷിണത്തിൽനിന്ന്​ KTL PARUMALA ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മാനേജർ ഫാ. യാക്കോബ് തോമസിന്‍റെ നേതൃത്വത്തിൽ നടന്ന ദുഃഖവെളളി ശുശ്രൂഷ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story