Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:43 AM IST Updated On
date_range 17 April 2022 5:43 AM ISTജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാന്‍ കര്‍മപരിപാടികള്‍ ഉറപ്പാക്കണം -എം.എല്‍.എ
text_fieldsbookmark_border
ചങ്ങനാശ്ശേരി: മലിന ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാന്‍ ജനപങ്കാളിത്താധിഷ്ഠിത കര്‍മപരിപാടികള്‍ ഉറപ്പാക്കണമെന്ന് അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ. മാടപ്പള്ളി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ സര്‍ക്കാറിന്‍റെ നവകേരള കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന'തെളിനീരൊഴുകും നവകേരളം' കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാന്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ഹരിതകേരള മിഷന്‍റെയും ശുചിത്വമിഷന്‍റെയും പങ്കാളിത്തത്തോടെ, ആരോഗ്യവകുപ്പ്, ജലവിഭവ വകുപ്പ്, കില, കുടുംബശ്രീ മിഷന്‍, ക്ലീന്‍ കേരള കമ്പനി, തൊഴിലുറപ്പ് പദ്ധതി, വിനോദസഞ്ചാര വകുപ്പ് എന്നിവരുടെ സഹകരണത്തിലാണ് കാമ്പയിന്‍ നടപ്പാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് മണിയമ്മ രാജപ്പന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അലക്‌സാണ്ടര്‍ പ്രാകുഴി, ആന്‍സി ജോസഫ്, പി.എ. ബിന്‍സണ്‍, പി.എസ്. രതികല, രമ്യ റോയ്, അന്നമ്മ സാജന്‍, പി.എം. നൗഫല്‍, കെ.കെ. മോഹനന്‍, ബാബു പാറയില്‍, തങ്കമ്മ ശശിധരമേനോന്‍, ജിന്‍സണ്‍ മാത്യു, സെലീനാമ്മ തോമസ്, സിനി വര്‍ഗീസ്, ജോര്‍ജ്കുട്ടി കൊഴുപ്പക്കളം, സന്ധ്യ എസ്. പിള്ള, മിനി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTL CHR 1 MLA. 'തെളിനീരൊഴുകും നവകേരളം' കാമ്പയിന്‍ മാടപ്പള്ളിയിൽ അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
