Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:43 AM IST Updated On
date_range 17 April 2022 5:43 AM ISTഅനുസ്മരണ സമ്മേളനം നടത്തി
text_fieldsbookmark_border
കുറവിലങ്ങാട്/മരങ്ങാട്ടുപള്ളി: കെ.എം. മാണിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണി അനുസ്മരണ സമ്മേളനവും വിവിധ രംഗങ്ങളിൽ അവാർഡ് കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. കെ.എം. മാണിയുടെ ജന്മനാട്ടിൽ നടത്തിയ ചടങ്ങിൽ പാർട്ടി നേതാക്കൾ പുഷ്പാർച്ചന നടത്തി. 'അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രസക്തി' വിഷയത്തിൽ നടത്തിയ സെമിനാറും കെ.എം. മാണി അനുസ്മരണ ചടങ്ങുകളും കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപള്ളി മണ്ഡലം പ്രസിഡന്റ് ജോയ് ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. ഇ.ജെ. ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ വിഷയാവതരണം നടത്തി. സജി മഞ്ഞക്കടമ്പിൽ, ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, ആപ്പാഞ്ചിറ പൊന്നപ്പൻ, ജോസ് ജെയിംസ് നിലപ്പന, എ.ജെ. സാബു, സെബാസ്റ്റ്യൻ കോച്ചേരി, ബേബിച്ചൻ പനങ്കുഴ, ജോയി ഇടത്തിനാൽ, ജെയിൻ ജി. തുണ്ടത്തിൽ, എൽസി സണ്ണി, ജോണി കണിവേലി, ജോയി അഞ്ചാംതടം, ജോർജ് കൊറ്റംകൊമ്പിൽ, തോമസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
