Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:42 AM IST Updated On
date_range 17 April 2022 5:42 AM ISTപ്രത്യാശയില്‍ മുന്നേറാന്‍ വിശ്വാസികള്‍ക്ക് കഴിയണം -അഡ്വ. ജോബ് മൈക്കിള്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പതറാതെ പ്രത്യാശയില്‍ ജീവിക്കാന്‍ വിശ്വാസസമൂഹം തയാറാകണമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. കേരള യുനൈറ്റഡ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമിതി സംഘടിപ്പിച്ച എക്യുമെനിക്കല്‍ ഈസ്റ്റര്‍ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോറം ചെയര്‍മാന്‍ ഔസേപ്പച്ചന്‍ ചെറുകാട് അധ്യക്ഷതവഹിച്ചു. കെ.യു.സി.ഒ സംസ്ഥാന ട്രഷറര്‍ കെ.ജെ. ജയിംസ് കൊച്ചുകുന്നേല്‍, ക്നാനായ യാക്കോബ സഭ കോര്‍ എപ്പിസ്‌കോപ്പ ഫാ. എം.എ. കുര്യാക്കോസ് ചിറയില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി. കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് സൈബി അക്കര, മദര്‍ തെരേസ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ലാലി ഇളപ്പുങ്കല്‍, നൈനാന്‍ തോമസ് മുളപ്പാംമഠം, ജേക്കബ് ജെ.പെരുമ്പ്ര, എ.സി. വിജയപ്പന്‍, ജോസ്മോന് പൂവംപറമ്പ്, ലാലിച്ചന്‍ മുട്ടാര്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ മാത്യു, എസ്.സി.ബി സിസ്റ്റര്‍ ഗ്രേസ് മാത്യു, സിസ്റ്റര്‍ ഷാര്‍ളി ഗ്രിഗറി, എം.എസ്. മാത്യു പൂവക്കളം, ജോണിച്ചന്‍ മണലി, ചുങ്കപ്പുര ജോസ്, ജോസി പുതുമന എന്നിവര്‍ സംസാരിച്ചു. KTL CHR 4 easter കേരള യുനൈറ്റസ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ ഈസ്റ്റര്‍ ആഘോഷം കിടങ്ങറ സ്നേഹതീരം റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
