Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ വിഷുക്കണി...

ശബരിമലയിൽ വിഷുക്കണി ദർശിച്ച് ഭക്തർ

text_fields
bookmark_border
ശബരിമല: . വ്യാഴാഴ്ച രാത്രിയിൽതന്നെ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീകോവിലിനുള്ളിൽ വിഷുക്കണി ഒരുക്കിവെച്ചിരുന്നു. ഓട്ടുരുളിയിൽ കണിക്കൊന്നപ്പൂക്കളും വെള്ളരിയും ഫലങ്ങളും നിറച്ച് ഭഗവാന് മുന്നിൽ സമർപ്പിച്ചു. വിഷുപ്പുലരിയിൽ പുലർച്ച നാലിന് നട തുറന്ന് നെയ്​വിളക്ക് തെളിച്ച് ഭഗവാനെ കണികാണിച്ചു. ഇതിനുശേഷമാണ് ഭക്തർക്ക് കണിദർശനം അനുവദിച്ചത്. ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനർ, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ വിഷുക്കൈനീട്ടം നൽകി. ഏഴുമണിവരെ കണിദർശനമുണ്ടായിരുന്നു. ദേവസ്വം ബോർഡ്​ പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപനും വിഷുപ്പുലരിയിൽ ദർശനത്തിന്​ എത്തിയിരുന്നു. പ്രത്യേക പൂജകളായ കളഭാഭിഷേകം, പടിപൂജ എന്നിവയും നടന്നു. പൂജകൾ പൂർത്തിയാക്കി 18നാണ് നട അടക്കുന്നത്. ചിത്രം PTG 21 KAI NEETTAM ശബരിമല അയ്യപ്പസന്നിധിയിൽ വിഷുക്കണി ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനർ കൈനീട്ടം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story