Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമംഗളാദേവി...

മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവത്തിന് ആയിരങ്ങളെത്തി

text_fields
bookmark_border
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി ഉത്സവത്തിന് ആയിരങ്ങളെത്തി
cancel
കുമളി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാപൗര്‍ണമി ഉത്സവം നടന്നു. കോവിഡിനെ തുടർന്ന് രണ്ടുവർഷമായി മുടങ്ങിയ ഉത്സവത്തിൽ ഇത്തവണ ആയിരങ്ങളാണ് പങ്കെടുത്തത്. വര്‍ഷത്തില്‍ ചിത്രാപൗര്‍ണമി ദിവസം മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരുകോവിലുകളിലും ശനിയാഴ്ച വെളുപ്പിന് അഞ്ചോടെ നട തുറന്ന് ആചാരചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചക്ക്​ ര​ണ്ടോടുകൂടി കുമളി ബസ്​സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച ഒന്നാം ഗേറ്റില്‍നിന്ന്​ ഭക്തര്‍ക്ക് കോവിലിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വതി സങ്കല്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരള രീതിയിലുള്ള പൂജകളാണ് നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്നുള്ള ക്ഷേത്രം തന്ത്രി സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി വള്ളിയങ്കാവ് ക്ഷേത്രത്തില്‍നിന്നുമെത്തിയ വി.എസ്. ഹരി ശര്‍മ, തുടങ്ങി നാലോളം ശാന്തിമാര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. തമിഴ്നാട് മംഗളാദേവി കണ്ണകി ട്രസ്റ്റ് നിയോഗിച്ച തേനി ജില്ലയിലെ തേവതാനപ്പെട്ടി മൂങ്കില്‍ അണ്ണൈ കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി രാജലിംഗ സ്വാമിയുടെ നേതൃത്വത്തില്‍ അഞ്ചു ശാന്തിമാരാണ് ഗണപതിഹോമം, കലശപൂജ തുടങ്ങിയവക്ക്​ നേതൃത്വം നല്കിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നുതന്നെ രാജരാജ ചോളന്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്. ഉത്സവത്തിൽ പങ്കെടുക്കാൻ കൂടുതൽ ആളുകൾ എത്തുമെന്നതിനാൽ ഇത്തവണ രണ്ട് സംസ്ഥാനവും മികച്ച മുന്‍കരുതലോടെയാണ് ഉത്സവത്തിന്റെ സംഘാടനം നിര്‍വഹിച്ചത്. കുമളിയില്‍നിന്ന്​ വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. cap. ഇടുക്കി ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് ഒരുക്കം വിലയിരുത്തുന്നു cap: മലമുകളിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് ഉത്സവത്തിനെത്തിയവർ .....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story