Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:42 AM IST Updated On
date_range 15 April 2022 5:42 AM ISTകർഷകർക്ക് നഷ്ടപരിഹാരം നൽകണം - കർഷക സംഘം
text_fieldsbookmark_border
ചങ്ങനാശ്ശേരി: വേനൽമഴയിൽ കൃഷിനാശം സംഭവിച്ച ചങ്ങനാശ്ശേരിയിലെ പാടശേഖരങ്ങളിലെ നെൽകർഷകർക്ക് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. വാഴപ്പള്ളി പഞ്ചായത്തിലെ 1050 ഹെക്ടർ പായിപ്പാട് പഞ്ചായത്തിലെ 17 പാടശേഖരങ്ങളിലായി 300 ഹെക്ടർ, കുറിച്ചിയിൽ 250 ഹെക്ടർ വീതം നെൽകൃഷിയാണ് വേനൽമഴയിൽ നശിച്ചത്. ഏരിയയിലെ കൃഷിനാശം സംഭവിച്ച വിവിധ പാടശേഖരങ്ങൾ കർഷകസംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സന്ദർശിച്ചു. കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. എം.ടി. ജോസഫ്, ഏരിയ സെക്രട്ടറി അഡ്വ. ജോസഫ് ഫിലിപ്പ്, അഡ്വ. എം.എം. അൻസാരി, രാജേന്ദ്രപ്രസാദ്, പ്രഫ. പി. രാജശേഖരപിള്ള, വർഗീസ് ആന്‍റണി, എം.ടി. സോജപ്പൻ, കെ.കെ. ഓമനക്കുട്ടൻ എന്നിവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. KTL CHR 3 Krishi വേനൽമഴയിൽ കൃഷിനാശം സംഭവിച്ച ചങ്ങനാശ്ശേരിയിലെ പാടശേഖരങ്ങളിൽ കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. എം.ടി. ജോസഫിന്‍റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
