Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:42 AM IST Updated On
date_range 15 April 2022 5:42 AM ISTജ്വല്ലറിയിലെ മോഷണശ്രമം: വിരലടയാള വിദഗ്‌ധർ പരിശോധന നടത്തി
text_fieldsbookmark_border
വൈക്കം: പടിഞ്ഞാറെ നടയിലെ ജ്വല്ലറിയുടെ പിന്നിലെ ഭിത്തിതുരന്ന് മോഷണശ്രമം നടന്ന സംഭവത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ജ്വല്ലറിക്കു പിന്നിൽ ഭിത്തിതുരന്ന ഭാഗത്തും സി.സി ടി.വിയുടെ ഭാഗങ്ങൾ തകർത്തിടത്തും സമീപത്തെ കുറ്റിക്കാട്ടിലും പൊലീസ് നായ് മണം പിടിച്ചെത്തി. അടുത്ത് വീടുകളില്ലാത്ത സ്ഥലത്ത് മഴപെയ്യുന്ന സമയം മതിൽ ചാടിയെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ഭിത്തിതുരന്ന് അകത്തുകയറുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. ജ്വല്ലറിക്കുള്ളിൽനിന്ന് ലഭിച്ച വിരലടയാളങ്ങൾ പരിശോധിച്ച് മോഷണശ്രമത്തിൽ പ്രഫഷനൽ മോഷണസംഘത്തിന്‍റെ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോട്ടയത്തുനിന്ന് എ.എസ്.ഐ ബിജുവിന്‍റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധൻ ജസ്റ്റിൻ ജോസും പരിശോധനയിൽ പങ്കെടുത്തു. വൈക്കം ഡിവൈ.എസ്.പി എ.ജെ. തോമസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
