Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'കർഷകർക്ക് അടിയന്തര...

'കർഷകർക്ക് അടിയന്തര ധനസഹായം നൽകണം'

text_fields
bookmark_border
കോട്ടയം: വേനൽമഴമൂലം കൃഷിനശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം നൽകാൻ സർക്കാറും ജില്ല ഭരണകൂടവും തയാറാകണം എന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ലിജിൻലാൽ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം -ജമാഅത്ത് കൗൺസിൽ കോട്ടയം: ലൗ ജിഹാദ് അടക്കം മതസ്പർധ ഉണ്ടാക്കുന്ന മുസ്​ലിംവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. കോടഞ്ചേരി വിഷയത്തിൽ സംഘ്​പരിവാറിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിൽ വർഗീയ പരാമർശം നടത്തിയ മുൻ എം.എൽ.എ ജോർജ് എം. തോമസിന്‍റെ പരാമർശങ്ങൾ നാക്കുപിഴയായി എഴുതിത്തള്ളാതെ നടപടി എടുക്കാൻ സി.പി.എമ്മും സർക്കാറും തയാറാകണം. പാർട്ടിക്കുള്ളിലെ വർഗീയവാദികളെ നിയന്ത്രിച്ച്​ പൂർണമായും മതേതരപക്ഷത്ത് നിലയുറപ്പിക്കാൻ സി.പി.എം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ കമാൽ എം. മാക്കിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീർ, വി.ഒ. അബൂസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി.സി. ഷാജി, എൻ.എ. ഹബീബ്, സമീർ മൗലാനാ, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story