Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:41 AM IST Updated On
date_range 15 April 2022 5:41 AM ISTഅന്ത്യഅത്താഴത്തിന്‍റെ ഓർമ പുതുക്കി ജില്ലയിലെ ദേവാലയങ്ങളിൽ പെസഹ ആചരണം
text_fieldsbookmark_border
കോട്ടയം: യേശുവിന്‍റെ . കുരിശുമരണത്തിന് മുന്നോടിയായി ക്രിസ്തു 12 ശിഷ്യന്മാർക്കൊപ്പം അത്താഴം കഴിച്ചതിന്‍റെ ഓർമപുതുക്കലാണ് പെസഹ. ബുധനാഴ്ച വൈകുന്നേരം, വ്യാഴാഴ്ച പുലർച്ച, വൈകീട്ട് എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിലായിരുന്നു വിവിധ സഭാവിഭാഗങ്ങളുടെ പെസഹ ശുശ്രൂഷകൾ. ജില്ലയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. വീടുകളിൽ വൈകീട്ട് പെസഹ അപ്പവും മുറിച്ചു. രണ്ടുവര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷമായതിനാൽ എല്ലാദേവാലയങ്ങളും സജീവമായിരുന്നു. പ്രത്യേക തയാറാക്കുന്ന അപ്പം വീട്ടിലെ ഏറ്റവും മുതിർന്നയാൾ മുറിച്ച് എല്ലാവർക്കും പങ്കിട്ട് നൽകി. കുട്ടികൾക്കാണ് ഏറ്റവും അവസാനമായി അപ്പം നൽകിയത്. വ്യാഴാഴ്ച വൈകീട്ട് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ പെസഹ ശുശ്രൂഷകൾക്ക് ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം വഹിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വ്യാഴാഴ്ച രാവിലെ നടന്ന ശുശ്രൂഷകൾക്ക് ആർച് ബിഷപ് മാർ മാത്യു മൂലക്കാട്ടും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിൽ ബിഷപ് മാർ ജോസ് പുളിക്കലും മുഖ്യകാർമികത്വം വഹിച്ചു. മാർ മാത്യു അറയ്ക്കൽ കാൽകഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാലാ കത്തീഡ്രലിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പെസഹ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. ബുധനാഴ്ച മണർകാട് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന പെസഹ ശുശ്രൂഷയിൽ മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു. നീലംപേരൂർ സെന്‍റ് ജോർജ് ക്നാനായ വലിയപള്ളിയിൽ നടന്ന ശുശ്രൂഷക്ക് മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം വിമലഗിരി കത്തീഡ്രലിലും കാൽകഴുകൽ ശുശ്രൂഷ നടന്നു. കുടമാളൂർ പള്ളിയിൽ നീന്തുനേർച്ച തുടങ്ങി കുടമാളൂർ: സെന്‍റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിലെ നീന്തുനേർച്ചക്ക് തുടക്കമായി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച നീന്തുനേർച്ച വെള്ളിയാഴ്ച രാത്രി 12ന് സമാപിക്കും. ദേവാലയ മൈതാനത്തെ കൽക്കുരിശിന്‍റെ ചുവട്ടിൽനിന്ന് പഴയപള്ളിയിലേക്കാണ് മുട്ടിൻമേൽ നീന്തിയുള്ള നേർച്ച നടത്തുന്നത്. വൈകീട്ട് നാലിന് പെസഹ തിരുക്കർമങ്ങളും നടന്നു. സമൂഹബലി, കാൽകഴുകൽ ശുശ്രൂഷ എന്നിവ നടന്നു. ആർച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം മുഖ്യകാർമികത്വം വഹിച്ചു. ഇടവകയിലെ വാർഡുകളുടെ ഭക്തസംഘടനയുടെയും സന്യാസ ഭവനങ്ങളുടെയും ആഭിമുഖ്യത്തിൽ ആരാധനയും നടന്നു. ദുഃഖവെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളി മൈതാനത്ത് കുരിശിന്റെ വഴിയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story