Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:40 AM IST Updated On
date_range 15 April 2022 5:40 AM ISTമികച്ച പ്രതികരണവുമായി 'എന്‍റെ കേരളം' പ്രചാരണ യാത്ര മുന്നോട്ട്
text_fieldsbookmark_border
കോട്ടയം: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രചാരണയാത്രയുടെ കാഞ്ഞിരപ്പള്ളിയിലെ പര്യടനം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മണിമല, കൊടുങ്ങൂർ, പള്ളിക്കത്തോട്, പത്തനാട്, കറുകച്ചാൽ എന്നിവിടങ്ങളിൽ നടത്തിയ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വികസന ചിത്ര-വിഡിയോ പ്രദര്‍ശനവും കലാഭവന്‍ രാജാറാം, കാലാഭവന്‍ ഷൈനി പ്രസാദ്, സുജിത് ലാല്‍ എന്നിവര്‍ നയിച്ച ഗാനമേളയും പൊതുജനങ്ങൾക്ക് വേറിട്ട അനുഭവമായി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കലാജാഥ പര്യടനം ശനിയാഴ്ച ആരംഭിക്കും. 'കേര വെളിച്ചെണ്ണയുടെ ലഭ്യത ഉറപ്പാക്കണം' കോട്ടയം: കേരഫെഡിന്‍റെ കേര വെളിച്ചെണ്ണയുടെ ലഭ്യതക്കുറവ് വിപണിയിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വിൽപന വ്യാപകമാക്കിയതായും കേര വെളിച്ചെണ്ണ ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള വിതരണകേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇപ്പോൾ കേര വെളിച്ചെണ്ണ ലഭ്യമല്ല. സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാൻ ഒരു വിഭാഗം ആളുകൾ ഒത്തുകളിക്കുന്നത് മൂലമാണ് കേര എണ്ണയുടെ ലഭ്യത വിപണിയിൽ ഇല്ലാത്തതെന്നും ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story