Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:51 AM IST Updated On
date_range 14 April 2022 5:51 AM ISTകെ-റെയിൽ പ്രതിഷേധ മാർച്ച്
text_fieldsbookmark_border
പാലാ: യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രാവാക്യം ഉയർത്തി പ്രതിഷേധ മാർച്ച് നടത്തി. ളാലം പാലം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് സിവിൽസ്റ്റേഷൻ പടിക്കൽ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. പ്രവർത്തകർ പ്രതിഷേധ സർവേക്കല്ല് സിവിൽ സ്റ്റേഷൻ പടിക്കൽ സ്ഥാപിച്ചു. തുടർന്ന് നടന്ന യോഗം ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജേക്കബ് അൽഫോൺസ ദാസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റോബി തോമസ്, ജില്ല സെക്രട്ടറിമാരായ തോമസ്കുട്ടി മുക്കാല, ആന്‍റോച്ചൻ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
