Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഖഫ് മേഖല ഓഫിസ്...

വഖഫ് മേഖല ഓഫിസ് മാറ്റം: പ്രതിഷേധ സംഗമം നടത്തി

text_fields
bookmark_border
വഖഫ് മേഖല ഓഫിസ് മാറ്റം:  പ്രതിഷേധ സംഗമം നടത്തി
cancel
ചങ്ങനാശ്ശേരി: ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ വഖഫ് കാര്യങ്ങള്‍ നടത്തുന്ന ചങ്ങനാശ്ശേരി മേഖല ഓഫിസ് ഇവിടെനിന്ന്​ മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുസ്​ലിം സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുസ്​ലിം സംഘടനകളുടെ പ്രതിഷേധസംഗമം നടത്തി. പുതൂർപള്ളി ജമാഅത്ത്​ സെക്രട്ടറി എം.എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.എം. രാജ അധ്യക്ഷതവഹിച്ചു. എം.എസ്.എസ് ജില്ല സെക്രട്ടറി എന്‍. ഹബീബ് മുഖ്യപ്രഭാഷണവും സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍ വിഷയാവതരണവും നടത്തി. പഴയപള്ളി ട്രഷറര്‍ ഷരീഫ്കുട്ടി ഹാജി, ഹജ്ജ് കമ്മിറ്റി മുന്‍അംഗം എച്ച്. മുസമ്മില്‍ ഹാജി, എം.ഇ.എസ് പ്രസിഡന്‍റ്​ അക്ബര്‍ ചായക്കാരന്‍പറമ്പില്‍, പഴയപള്ളി മുന്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍, ജമാഅത്തെ ഇസ്​ലാമി ഏരിയ സെക്രട്ടറി പി.എ. ഷാജി, ഫലാഹിയ ട്രസ്റ്റ് ചെയര്‍മാന്‍ എം. അബ്ദുൽ റസാഖ്​, മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ സാബു മുല്ലശ്ശേരി, പി.എ. സാലി, പി.ടി. സിനാജ്, എ. നവാസ്, സലിം പെത്താണിപറമ്പില്‍, നസീര്‍ വെറൈറ്റി, പി.എം. കബീര്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 1 wkf വഖഫ് ബോര്‍ഡി‍ൻെറ ചങ്ങനാശ്ശേരി മേഖല ഓഫിസ് മാറ്റുന്നതിനെതിരെ എം.എസ്.എസി‍ൻെറ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസംഗമം പുതൂർപള്ളി ജമാഅത്ത്​ സെക്രട്ടറി എം.എച്ച്. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story