Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.സി.വി.ടി ആദ്യ നാല്​...

ബി.സി.വി.ടി ആദ്യ നാല്​ റാങ്കുകൾ കോട്ടയം മെഡിക്കൽ കോളജിന്

text_fields
bookmark_border
കോട്ടയം: കേരള ആരോഗ്യ സർവകലാശാല അവസാനവർഷ ബി.സി.വി.ടി (ബാച്​ലർ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി) പരീക്ഷയിൽ ആദ്യത്തെ നാല്​ റാങ്കുകളും വീണ്ടും കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗവിഭാഗത്തിലെ വിദ്യാർഥിനികൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് കോഴിക്കോട് വടകര തീർഥംവീട്ടിൽ ചന്ദ്രൻ മണ്ടോട്ടി-ശ്രീജ ദമ്പതികളുടെ മകൾ അരുണിമ ചന്ദ്രനും രണ്ടാം റാങ്ക് കട്ടപ്പന മുണ്ടയ്ക്കൽ ജോസഫ്-സിന്ധു എന്നിവരുടെ മകൾ ക്രിസ്റ്റീന ജോസഫും കരസ്ഥമാക്കി. മൂന്നാം റാങ്ക് പെരിന്തൽമണ്ണ കരിങ്കല്ലത്താനി വാളലിൽ കട്ടേക്കാട്ട് വീട്ടിൽ ഷംസുദ്ദീൻ-റംല ദമ്പതികളുടെ മകൾ വി.കെ. റോഷ്നയും നാലാം റാങ്ക് മലപ്പുറം വളാഞ്ചേരി പുഴക്കൽ മുഹമ്മദ് അലി-ഫാത്തിമ ദമ്പതികളുടെ മകൾ ഹിബ തസ്നിയും നേടി. തുടർച്ചയായി മൂന്നാംതവണയും കാർഡിയോളജി വിഭാഗത്തിലെ വിദ്യാർഥികൾക്കാണ് റാങ്ക് ലഭിച്ചതെന്നത് കോട്ടയം മെഡിക്കൽ കോളജിന്‍റെ വലിയ നേട്ടമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. വി.എൽ. ജയപ്രകാശ് പറഞ്ഞു. KTG Arunima 1 അരുണിമ ചന്ദ്രൻ KTG Christeena 2 ക്രിസ്റ്റീന ജോസഫ്​ KTG Roshna 3 വി.കെ. റോഷ്ന KTG Hiba 4 ഹിബ തസ്നി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story