Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅംബേദ്കർ ഗ്രാമം...

അംബേദ്കർ ഗ്രാമം പദ്ധതിയിൽ മണ്ഡലത്തിന് രണ്ടുകോടി -എം.എൽ.എ

text_fields
bookmark_border
മുണ്ടക്കയം: പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽനിന്ന്​ രണ്ട് കോളനികളെ ഉൾപ്പെടുത്തി രണ്ടുകോടി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 17ആം വാർഡിലെ ഇഞ്ചിയാനി- ആഴമല ഐ.എച്ച്.ഡി.പി കോളനിയുടെ വികസനത്തിനായി ഒരുകോടിയും എരുമേലി ഗ്രാമപഞ്ചായത്ത് 13ആം വാർഡിലെ കണമല- മൂക്കംപെട്ടി ഐ.എച്ച്.ഡി.പി കോളനിയുടെ വികസനപ്രവർത്തനങ്ങൾക്ക് ഒരുകോടിയുമാണ് അനുവദിച്ചത്. ഈ ഫണ്ട് ഉപയോഗിച്ച് കോളനികളിലെ ഭവനങ്ങൾ പുനരുദ്ധരിക്കുക, സംരക്ഷണഭിത്തികൾ നിർമിക്കുക, കുടിവെള്ള പദ്ധതികൾ, സാംസ്കാരിക നിലയങ്ങൾ, മാലിന്യ നിർമാർജന പദ്ധതികൾ, ഗതാഗതയോഗ്യമായ റോഡുകൾ സാധ്യമാക്കുക, മറ്റ് ആവശ്യമായ ഉപജീവനോപാധികൾ നൽകുക തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. പദ്ധതിപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന്​ എം.എൽ.എ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story