Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൺസ്യൂമർ ഫെഡ് വിഷു,...

കൺസ്യൂമർ ഫെഡ് വിഷു, ഈസ്റ്റർ, റമദാൻ വിപണി തുറന്നു

text_fields
bookmark_border
കോട്ടയം: സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡും പ്രാഥമിക സഹകരണസംഘങ്ങളും മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റമദാൻ വിപണിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കൈപ്പുഴ സഹകരണ ബാങ്ക് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്‍റ്​ എം.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിപണിയുടെ ആദ്യവിൽപന നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.കെ. പ്രദീപ്കുമാർ നിർവഹിച്ചു. ഏപ്രിൽ 12 മുതൽ 18 വരെയാണ്​ പ്രവർത്തിക്കുക. വിപണിയിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50 ശതമാനം സബ്സിഡി നിരക്കിൽ ലഭിക്കും. കൺസ്യൂമർ ഫെഡിന്‍റെ ജില്ലയിലെ 62 വിൽപന കേന്ദ്രങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഗ്രാമപഞ്ചായത്ത്​ അംഗം ലൂക്കോസ് തോമസ്, സർക്കിൾ സഹകരണ സംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, സഹകരണസംഘം ജോയന്‍റ്​ രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ, കൺസ്യൂമർ ഫെഡ് ഭരണസമിതി അംഗം ആർ. പ്രമോദ് ചന്ദ്രൻ, അസിസ്റ്റന്‍റ്​ രജിസ്ട്രാർ രാജീവ് എം. ജോൺ, കൺസ്യൂമർ ഫെഡ്​ റീജനൽ മാനേജർ അനിൽ പി. സഖറിയ, കൈപ്പുഴ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ-ചാർജ് കെ.എസ്. മഞ്ജു എന്നിവർ സംസാരിച്ചു. KTL consumerfed കൺസ്യൂമർഫെഡ് വഴി സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റമദാൻ വിപണിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു നവീകരിച്ച ഫാർമസി, ഇ.സി.ജി വിഭാഗങ്ങളുടെ ഉദ്ഘാടനം കോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ ജില്ല പഞ്ചായത്ത് ഫണ്ട്​ ഉപയോഗിച്ച് നവീകരിച്ച ഒ.പി വിഭാഗത്തിലെ ഫാർമസി, ഇ.സി.ജി മുറി എന്നിവയുടെ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പമണി, നഗരസഭ കൗൺസിലർ സിൻസി പാറയിൽ, ഡി.എം.ഒ ഡോ .എൻ.പ്രിയ, ഡോ. അജയ് മോഹൻ, ഡോ. ഭാഗ്യശ്രീ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി എന്നിവർ സംസാരിച്ചു. KTL Pharmacy ജനറൽ ആശുപത്രിയിൽ ജില്ല പഞ്ചായത്ത് ഫണ്ട്​ ഉപയോഗിച്ച് നവീകരിച്ച ഒ.പി വിഭാഗത്തിലെ ഫാർമസി, ഇ.സി.ജി മുറി എന്നിവയുടെ പ്രവർത്തനോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story