Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:42 AM IST Updated On
date_range 13 April 2022 5:42 AM ISTപ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും -ജോസ് കെ.മാണി
text_fieldsbookmark_border
കോട്ടയം: സംസ്ഥാനത്ത് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ജോസ് കെ.മാണി എം.പി. ജില്ല പ്രവാസി സഹകരണസംഘം ഓഫിസിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. പ്രവാസി മലയാളി വെൽഫെയർ അസോ. സംസ്ഥാനതലത്തിൽ ആരംഭിക്കുന്ന പുതിയ വ്യവസായസംരംഭം കേരള ന്യൂനപക്ഷവികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റും അസോ. സംസ്ഥാന പ്രസിഡന്‍റുമായ ഐസക് പ്ലാപ്പള്ളിൽ അധ്യക്ഷതവഹിച്ചു. പ്രവാസി അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് കലാം, പി. സതികുമാർ, പി. ലോഹിതദാസ്, റോയി എബ്രഹാം, ടി.ജി. സാമുവൽ, സംഘം സെക്രട്ടറി സിൻസി ഹാപ്പി, ഏലിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു. പടം: ktl pravasi ജില്ല പ്രവാസി സഹകരണസംഘം ഓഫിസിന്‍റെ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവഹിക്കുന്നു വാർഷിക പൊതുസമ്മേളനം കോട്ടയം: ദലിത് ക്രിസ്ത്യൻ കമ്യൂണിറ്റി ഡെവലപ്മെന്റ് ഓർഗനൈസേഷൻ 10മത് വാർഷിക പൊതുസമ്മേളനവും കുലഗുരുവായ പാമ്പാടി എൽ. ജോസഫിന്‍റെ 135മത് ജന്മദിനാഘോഷവും നടന്നു. സംസ്ഥാന പ്രസിഡന്‍റ് കെ.ടി. ബർണബാസ് അധ്യക്ഷതവഹിച്ചു. അഡ്വ. ജോസ് ചെങ്ങഴത്ത് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. പി.പി.ആർ മോഹൻ, ജോയി കെ.ചെറിയാൻ, കെ.ജെ ചാക്കോ തെള്ളകം, ജോൺസൺ വടവാതൂർ, ജോയി കടവത്തുംകണ്ടം, ഫ്രഞ്ചു എറണാകുളം, രാജൻ കൊല്ലാട്, ജോയി ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story