Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:42 AM IST Updated On
date_range 13 April 2022 5:42 AM ISTപാചകവാതക സിലിണ്ടറും കൊയ്ത്തുമെതി യന്ത്രവും ട്രാക്ടറിൽ കെട്ടിവലിച്ച് പ്രതിഷേധം
text_fieldsbookmark_border
ഏറ്റുമാനൂർ: ട്രാക്ടറിൽ പാചകവാതക സിലിണ്ടറും കൊയ്ത്തുമെതിയന്ത്രവും കെട്ടിവലിച്ച് പ്രതിഷേധം. പെട്രോൾ- പാചകവാതക വിലവർധനക്കെതിരെയും കര്‍ഷകരോട് കാട്ടുന്ന അവഗണനക്കെതിരെയുമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രഹാം സമരം ഉദ്ഘാടനം ചെയ്തു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്‍റ് പി.സി. പൈലോ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പ്രിൻസ് ലൂക്കോസ്, അഡ്വ. ജയ്സൺ ജോസഫ്, കെ.പി. പോൾ, മൈക്കിൾ ജയിംസ്, ബിനു ചെങ്ങളം, സാബു പീടിയേക്കൽ, ജിജി കല്ലുംപുറം, ടോമി നരികുഴി, തോമസ് പുതുശ്ശേരി, ഷൈജി ഓട്ടപ്പള്ളി, ടിറ്റോ പയ്യനാടൻ, മാത്യു എം.പടപ്പൻ, സിബി ചിറയിൽ, ആൻസ് വർഗീസ്, ജോസ് അമ്പലക്കുളം, ആലീസ് ജോസ്, കെ.ടി. ജയിംസ്, ഓമന സണ്ണി, അമുദ റോയ്, ജോസ് പാറാട്ട്, ജോഷി ജോസ്, ജയ്സൺ ഞൊങ്ങിണിയിൽ, കുര്യൻ വട്ടമല, ബെന്നി കാട്ടൂപാറ, സി.എം. മാത്യു കളരിക്കൽ, ജോസ് പുല്ലത്തിൽ, ജോർജ് കുഴിപ്പള്ളിത്തറ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ktl tractor കേരള കോൺഗ്രസ് ജോസഫ് വിഭാഗം ട്രാക്ടറിൽ പാചകവാതക സിലിണ്ടറും കൊയ്ത്തുമെതിയന്ത്രവും കെട്ടിവലിച്ചുനടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story