Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:41 AM IST Updated On
date_range 13 April 2022 5:41 AM ISTഎക്സൈസ്, അഗ്നിരക്ഷ സേന ഓഫിസുകൾക്ക് സ്ഥലം അളന്നുതിരിച്ചു
text_fieldsbookmark_border
എരുമേലി: എക്സൈസ് എരുമേലി റേഞ്ച് ഓഫിസിനും അഗ്നിരക്ഷ സേന ഓഫിസിനുമായി ഒരുങ്കൽകടവിലെ പഞ്ചായത്ത് പുറമ്പോക്ക് ഭൂമി അളന്നുതിരിച്ചു. താലൂക്ക് സർവേയറുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് അംഗങ്ങളും ഇരുവകുപ്പുകളുടെയും ഉദ്യോഗസ്ഥരും സ്ഥലംകണ്ട് വിലയിരുത്തിയശേഷമാണ് അളന്നുതിരിച്ചത്. എരുമേലിയിൽനിന്ന് അധികം ദൂരത്തിലല്ലാത്ത മണിമലയാറിനോട് ചേർന്നതാണ് നിർദിഷ്ട ഭൂമി. കോടതിവിധിയിലൂടെ വീണ്ടെടുത്ത 53 സെന്‍റ് സ്ഥലം ഇരുവകുപ്പുകളുടെയും ഓഫിസിനായി വിട്ടുനൽകാൻ തീരുമാനമെടുത്തു. കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ടി.എസ്. കൃഷ്ണകുമാറിന്റെ ഇടപെടലിലൂടെയാണ് അനുകൂലവിധി നേടിയെടുത്തത്. എരുമേലിയിൽ അഗ്നിരക്ഷ സേനാ ഓഫിസ് എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എക്സൈസ് റേഞ്ച് ഓഫിസും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇരുവകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ കൂടി സ്ഥലംകണ്ട് വിലയിരുത്തലുകൾ നടത്തണമെന്നും അനുയോജ്യമെങ്കിൽ വിട്ടുനൽകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story