Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:38 AM IST Updated On
date_range 13 April 2022 5:38 AM ISTതാൽപര്യപത്രം ക്ഷണിച്ചു
text_fieldsbookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ പ്രോഗ്രാമുകൾക്കായി വിഡിയോ ക്ലാസുകൾ തയാറാക്കുന്നതിന് അധ്യാപകരുടെ പാനൽ രൂപവത്കരിക്കുന്നു. അധ്യാപന-പഠന മാർഗരേഖകൾ തയാറാക്കുന്ന ചുമതലയും ഇവർക്ക് ഉണ്ടായിരിക്കും. ബി.കോം, ബി.ബി.എ, എം.കോം, എം.എസ്സി- സ്റ്റാറ്റിസ്റ്റിക്സ്, എം.എ-ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എ -ഇംഗ്ലീഷ്, എം.എ - ബിസിനസ് ഇക്കണോമിക്സ്, എം.എ -സോഷ്യോളജി, എം.എ- ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്, എം.എ- ഗ്രാഫിക് ഡിസൈൻ, എം.എ അനിമേഷൻ, എം.എ - മൾട്ടിമീഡിയ പ്രോഗ്രാമുകൾക്ക് വേണ്ടിയുള്ള ക്ലാസുകളും പഠനരേഖകളുമാണ് തയാറാക്കേണ്ടി വരുക. അപേക്ഷകരുടെ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്‍റെയും അടിസ്ഥാനത്തിൽ ആകർഷക പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ https://www.mgu.ac.in വെബ്സൈറ്റിൽ ഏപ്രിൽ 11ന് 52447/COE 1-2/22/COE1 നമ്പറായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നോട്ടിഫിക്കേഷന് അനുബന്ധമായി ചേർത്തിട്ടുള്ള ഗൂഗിൾ ഫോം മുഖേന സമർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം ഒരു സാമ്പിൾ ലെക്ചർ ക്ലാസിന്‍റെ വിഡിയോയും സമർപ്പിക്കണം. ട്രാൻസിറ്ററി പരീക്ഷ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്‍റ് സ്റ്റഡീസിൽനിന്ന് എം.എ (ഡെവലപ്‌മെന്‍റ് സ്റ്റഡീസ് - 2018 വരെയുള്ള അഡ്മിഷൻ) ബിരുദം നേടിയവർക്ക് ഇക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത /യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ ഏപ്രിൽ 28ന് ആരംഭിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്‍ററി / ലാറ്ററൽ എൻട്രി -അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) മാർച്ച് 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 18 മുതൽ മേയ് ആറുവരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾ കോളജുകളിൽ ലഭിക്കും. പരീക്ഷഫലം 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി കെമിസ്ട്രി - (നോൺ സി.എസ്.എസ് - സപ്ലിമെന്‍ററി, സ്പെഷൽ അദാലത് മേഴ്സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രസീത് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.mgu.ac.in വെബ്സൈറ്റിൽ ലഭിക്കും. 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്‌സ് (പ്രൈവറ്റ് - 2018 അഡ്മിഷൻ - റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ - സപ്ലിമെന്‍ററി, 2014, 2013 അഡ്മിഷൻ -മേഴ്സി ചാൻസ്, 2004 മുതൽ 2011 വരെയുള്ള അഡ്മിഷൻ - റഗുലർ/പ്രൈവറ്റ് -അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story