Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപതിനേഴുകാരിക്ക്​...

പതിനേഴുകാരിക്ക്​ പീഡനം: മാതാവ്​ അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
CORRECTED FILE തൊടുപുഴ: പതിനേഴുകാരിയെ നിരവധി പേർ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ മാതാവ് ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. പെൺകുട്ടി പീഡനത്തിന് ഇരയായത് മാതാവിന്‍റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. ഗുരുതരരോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്ന ഇവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴ ഒളമറ്റം വെള്ളാംതടത്തിൽ മാത്യു ജോണാണ്​ (39) അറസ്റ്റിലായത്​. ഇയാൾ തൊടുപുഴ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ എട്ട് പ്രതികളെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലൊരാളാണ് മാത്യു. ഇയാൾ ഒളിവിലായിരുന്നു. പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെ വൈകീട്ട്​​ മൂന്നോടെ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ രഹസ്യമൊഴി പൊലീസ് എടുത്തിട്ടുണ്ട്. മൊഴി പ്രകാരം കൂടുതൽ പേർക്ക് പീഡനത്തിൽ പങ്കുണ്ടെന്നാണ്​ വ്യക്തമാകുന്നത്​. ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. 2020 അവസാനത്തോടെ ജോലി നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാരൻ രഘു സമീപിക്കുകയും പെൺകുട്ടിയെ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു. പീഡനം രണ്ടുമാസം മുമ്പുവരെ തുടർന്നു. പെൺകുട്ടിയെ 2020ൽ ശൈശവ വിവാഹത്തിൽനിന്ന്​ സി.ഡബ്ല്യു.സിയും പൊലീസും രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഒരു വർഷത്തോളം സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലായിരുന്നു. പിന്നീട് മുത്തശ്ശിക്ക് സംരക്ഷണ ചുമതല കൈമാറി. പെൺകുട്ടിയുടെ മാതാവിനും മുത്തശ്ശിക്കും പീഡനവിവരം അറിയാമായിരുന്നുവെന്നും അവർക്കെതിരെ കേസെടുക്കണമെന്നും സി.ഡബ്ല്യു.സി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story