Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:30 AM IST Updated On
date_range 13 April 2022 5:30 AM ISTകുട്ടനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിൽ -വി.ഡി. സതീശൻ
text_fieldsbookmark_border
രാജീവിന്‍റെ കടബാധ്യത സർക്കാർ ഏറ്റെടുക്കണം യു.ഡി.എഫ് സംഘം ആത്മഹത്യചെയ്ത കർഷകന്റെ വീട് സന്ദർശിച്ചു പത്തനംതിട്ട: കടബാധ്യതയിൽ നട്ടം തിരിയുന്നതിനിടെ ഉണ്ടായ കൃഷി നാശത്തെ തുടർന്ന് രാജീവ് എന്ന കർഷകൻ ആത്മഹത്യ ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കുട്ടനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കര്‍ഷകരുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചുനിന്നതാണ് ആത്മഹത്യക്ക് കാരണം. അതുകൊണ്ടുതന്നെ രാജീവന്‍റെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. രാജീവന്‍റെ കടബാധ്യതകളും കുടുംബത്തിന്‍റെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കണം. യു.ഡി.എഫ് പ്രതിനിധി സംഘത്തിനൊപ്പം നിരണത്ത് രാജീവന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സതീശൻ. കാര്‍ഷിക മേഖലയോട് സര്‍ക്കാറിന് അവഗണനയാണ്. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍പോലും നല്‍കിയിട്ടില്ല. നേരത്തേയുണ്ടായ കൃഷിനാശത്തിന് വിള ഇന്‍ഷുറന്‍സോ നഷ്ടപരിഹാരമോ ലഭിച്ചിരുന്നില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ ഹൈകോടതിയെ സമീപിച്ച് കാത്തിരിക്കുന്നതിനിടയാണ് വേനല്‍മഴയില്‍ വീണ്ടും കൃഷിനാശമുണ്ടായത്. ഇതാണ് രാജീവനെ ആത്മഹത്യയിലേക്ക് നയിച്ചത്. മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് ജനം കരകയറാന്‍ കഷ്ടപ്പെടുന്നതിനിടെ ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് ബാങ്കുകള്‍ നല്‍കുന്നത്. മൂവാറ്റുപുഴയില്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോഴാണ് കേരള ബാങ്ക് രണ്ട് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തത്. സര്‍ക്കാറുണ്ടാക്കിയ രക്തസാക്ഷിയാണ് രാജീവെന്ന് സംഘത്തിലുണ്ടായിരുന്ന കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. പാടശേഖരം തരിശുഭൂമിയാക്കി ഇടരുതെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ഷേധിക്കുകയാണ്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സാധിക്കാത്ത സര്‍ക്കാറാണ് രണ്ടു ലക്ഷം കോടിയുടെ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ പോകുന്നത്. കാര്‍ഷിക മേഖലയെ അവഗണിച്ച് എന്ത് റീബില്‍ഡ് കേരളയാണ് നടപ്പാക്കുന്നത്. കര്‍ഷകരെ എങ്ങനെ സഹായിക്കുമെന്ന് പറയാനുള്ള നട്ടെല്ല് സര്‍ക്കാര്‍ കാട്ടണം. എന്നിട്ടുവേണം കര്‍ഷക പ്രേമം പറയേണ്ടത് -സുധാകരൻ പറഞ്ഞു. ചിത്രം PTG 41 VD SATHEESAN നിരണത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവന്‍റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story