Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:30 AM IST Updated On
date_range 13 April 2022 5:30 AM ISTസംസ്ഥാനത്ത് ഇന്നലെ വരെ ലഭിച്ചത് അധിക വേനൽമഴ
text_fieldsbookmark_border
മൂലമറ്റം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ലഭിച്ചത് 116 ശതമാനം അധിക വേനൽമഴ. മാർച്ച് ഒന്നുമുതൽ ഈ മാസം 12 വരെയുള്ള കാലയളവിലാണ് ഇത്രയും അധിക മഴ ലഭിച്ചത്. ഇക്കാലയളവിൽ 70.9 മില്ലി മീറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാൽ, ഇതുവരെ 153. 2 മി.മീ. മഴ ലഭിച്ചു. കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 397 ശതമാനം. 24.2 മി.മീ. മഴയാണ് ഇവിടെ സാധാരണ ലഭിക്കേണ്ടിയിരുന്നത്. ആലപ്പുഴയിൽ 129 ശതമാനം, എറണാകുളം 264, ഇടുക്കി 120, കോട്ടയം 201, കോഴിക്കോട് 63, മലപ്പുറം 47, പത്തനംതിട്ട 220, വയനാട് 108, തൃശൂർ 26, കൊല്ലം 54, കണ്ണൂർ 58 ശതമാനം എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ ലഭിച്ച അധിക മഴ. പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ സാധാരണ മഴ മാത്രമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story