Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:48 AM IST Updated On
date_range 12 April 2022 5:48 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന ലാബ് കെമിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, ബിസിനസ് അനലിറ്റിക്സ്, പൈത്തൺ കോഴ്സ്, ജി.എസ്.ടി വിത്ത് ടാലി തുടങ്ങിയ നൈപുണ്യ കോഴ്സുകളിലേക്കും ഒന്നാംവർഷ ബി.ടെക് വിദ്യാർഥികൾക്ക് കോഡിങ് കോഴ്സിലും പ്രവേശനം ആരംഭിച്ചു. ഫോൺ: 9495999653/680/631. സമയനിയന്ത്രണത്തിൽനിന്ന് 13 ടിപ്പർ ലോറികളെ ഒഴിവാക്കി കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കേണ്ട സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ആവശ്യമായ ബാലസ്റ്റ് എത്തിക്കുന്നതിന് റെയിൽവേക്ക് അനുവദിച്ച 13 ടിപ്പർ ലോറികളെ ഗതാഗത സമയനിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയതായി കലക്ടർ അറിയിച്ചു. ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗത കുറച്ച് ഗതാഗതം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. പി.എസ്.സി പ്രായോഗിക പരീക്ഷ 20ന് കോട്ടയം: വിവിധ വകുപ്പുകളിൽ ഡ്രൈവർ-കം ഓഫിസ് അറ്റൻഡന്‍റ് (എസ്.സി/ എസ്.ടി സ്പെഷൽ റിക്രൂട്ട്മെന്‍റ്-കാറ്റഗറി നമ്പർ 074/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രായോഗിക പരീക്ഷ ഈ മാസം 20ന് രാവിലെ ആറിന് എറണാകുളം കളമശ്ശേരി എ.ആർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഇതുസംബന്ധിച്ച അറിയിപ്പ് ഒ.ടി.ആർ പ്രൊഫൈൽ, എസ്.എം.എസ് മുഖേന നൽകിയിട്ടുണ്ട്. പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ലൈസൻസ് പർട്ടികുലേഴ്സ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. 16നകം അറിയിപ്പ് ലഭിക്കാത്തവർ ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0481 2578278.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story