Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രകൃതി പഠനം...

പ്രകൃതി പഠനം സർട്ടിഫിക്കറ്റ് കോഴ്സ്​

text_fields
bookmark_border
കോട്ടയം: കേരളത്തിൽ ആദ്യമായി, കുട്ടികൾക്ക്​ പ്രകൃതിപഠനത്തിന് ശാസ്​ത്രീയ പരിശീലനം നൽകാൻ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ്​ ആരംഭിച്ച ജൂനിയർ നാച്ച്വറലിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സി‍ൻെറ അവധിക്കാല ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് കോഴ്സ്​. 15 ദിവസങ്ങളിലായി, സസ്യങ്ങൾ, പക്ഷികൾ, തുമ്പികൾ, തവളകൾ, പാമ്പുകൾ, ചിത്രശലഭങ്ങൾ, വന്യമൃഗങ്ങൾ തുടങ്ങിയ വിവിധ ജീവജാലങ്ങളെ ശാസ്​ത്രീയമായി തിരിച്ചറിയാനും നിരീക്ഷിക്കാനും പ്രകൃതിസംരക്ഷണത്തിൽ താൽപര്യം ജനിപ്പിക്കാൻ ഉതകുന്ന പ്രായോഗിക പരിശീലനമാണ് നൽകുക. വ്യക്തിത്വ വികസനവും ക്ലാസ്​റൂം പഠനവും പ്രോജക്ടുകളും പ്രമുഖ നാച്ച്വറലിസ്റ്റുകളുമായി ചേർന്ന് വനമേഖലകളിൽ പ്രകൃതിപഠന ക്യാമ്പുകളും അടങ്ങിയതാണ് കോഴ്സ്​. 2022 ഏപ്രിൽ 25ന് ആദ്യ ബാച്ച് ആരംഭിക്കും. വിവരങ്ങൾ 9496794305 എന്ന നമ്പറിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story