Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:48 AM IST Updated On
date_range 12 April 2022 5:48 AM ISTമഴയില്‍ വീട് ഇടിഞ്ഞുവീണു
text_fieldsbookmark_border
നെടുംകുന്നം: ശക്തമായ മഴയിലും കാറ്റിലും നെടുംകുന്നത്ത് വീട് ഇടിഞ്ഞുവീണു. നെടുംകുന്നം 14ആം വാര്‍ഡ് തൊട്ടിക്കല്‍ റീന അനിയന്‍കുഞ്ഞിൻെറ വീടാണ് പൂര്‍ണമായി ഇടിഞ്ഞത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഓടിട്ട വീടിൻെറ മേല്‍ക്കൂര പൂര്‍ണമായും ചുവരുകള്‍ ഭാഗികമായും തകര്‍ന്നു. സംഭവസമയം വീട്ടുകാര്‍ വരാന്തയിലിരുന്ന് കാപ്പികുടിക്കുകയായിരുന്നു. ശബ്ദംകേട്ട് ഇവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ചുവരുകള്‍ക്കുള്ളിലേക്ക് വെള്ളം ഇറങ്ങിയതോടെ ബലക്ഷയമുണ്ടായി ഇടിഞ്ഞുവീഴുകയായിരുന്നു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായി നശിച്ചു. പടം: നെടുംകുന്നം തൊട്ടിക്കല്‍ റീന അനിയന്‍കുഞ്ഞിൻെറ വീട് ഇടിഞ്ഞനിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
