Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:48 AM IST Updated On
date_range 12 April 2022 5:48 AM ISTപുരസ്‌കാരങ്ങളുടെ നിറവിൽ ളാലം ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
കോട്ടയം: രാജ്യത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായ ളാലം ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരങ്ങൾ പുതുമയല്ല. 2012-13 മുതൽ 10വര്‍ഷങ്ങളിലും തുടര്‍ച്ചയായി പദ്ധതി തുക 100 ശതമാനവും ചെലവഴിച്ച സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്താണ് ളാലം. 2016-17 മുതൽ തുടര്‍ച്ചയായി മൂന്നുവര്‍ഷങ്ങളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും ളാലം നേടിയിട്ടുണ്ട്. ചട്ടങ്ങളുടെയും നിബന്ധനകളുടെയും പരിധിയില്‍ നിന്നുകൊണ്ട്, ജനോപകാരപ്രദമായ രീതിയില്‍ പദ്ധതികൾ വിഭാവനം ചെയ്തു നടപ്പാക്കുന്ന ശൈലിയാണ് ളാലം ബ്ലോക്കിനെ വത്യസ്തമാക്കുന്നത്. മുന്‍കാലങ്ങളില്‍ ലഭിച്ച അവാര്‍ഡ് തുക വിനിയോഗിച്ച് വൃക്കരോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിന് ഓരോ മാസവും 4000 രൂപ വീതം നല്‍കുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സ്‌കൂട്ടര്‍ വിത്ത് സൈഡ് വീല്‍, മോട്ടോറൈസ്ഡ് വീല്‍ ചെയര്‍, കേള്‍വിശക്തി കുറഞ്ഞവര്‍ക്ക് ഹിയറിങ് എയ്ഡ്, പാലിയേറ്റിവ് കെയര്‍ പദ്ധതി, ഭിന്നശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്, പട്ടികജാതി വിദ്യാർഥികള്‍ക്ക് പഠനമുറി, പട്ടികജാതി/വര്‍ഗ വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ് , വിവിധ പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൗകര്യ വികസനം എന്നിവ നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിലും ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും 10 കി.വാട്ട് വീതമുള്ള സൗരോര്‍ജ പദ്ധതി നടപ്പാക്കിയതുമൂലം വൈദ്യുതോൽപാദനത്തിൽ സ്വയം പര്യാപ്തത നേടി. ളാലം ബ്ലോക്ക് പഞ്ചായത്തിനെ മുന്‍നിരയില്‍ എത്തിക്കുന്നതിന് തോളോടുതോള്‍ ചേര്‍ന്ന് നിസ്വാർഥമായി പ്രവര്‍ത്തിച്ച എല്ലാ ജനപ്രതിനിധികളെയും നിര്‍വഹണ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും പ്രസിഡന്‍റ് റൂബി ജോസ്, വൈസ് പ്രസിഡന്‍റ് ബേബി കട്ടക്കല്‍, സെക്രട്ടറി കെ.യു. ഷറീഫ് എന്നിവര്‍ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story