Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:47 AM IST Updated On
date_range 12 April 2022 5:47 AM ISTടാറിങ് തകര്‍ന്നു; കോസ് വേ പാലത്തില്‍ ദുരിതയാത്ര
text_fieldsbookmark_border
മുണ്ടക്കയം: പ്രളയത്തില്‍ ടാറിങ് തകര്‍ന്ന കോസ് വേ പാലത്തില്‍ യാത്ര ദുഷ്‌കരമാകുന്നു. ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തില്‍ മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് ടാറിങ് തകര്‍ന്നത്. പുനരുദ്ധരണത്തിന് അധികൃതർ വിമുഖതകാട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. പാലത്തിൻെറ പല സ്ഥലങ്ങളിലായി കോണ്‍ക്രീറ്റിന് മുകളിലുള്ള ടാറിങ്ങാണ് തകര്‍ന്നത്. മഴ പെയ്താല്‍ ഈ സ്ഥലങ്ങളില്‍ വെള്ളക്കെട്ടും പതിവാണ്. വാഹനങ്ങള്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വേഗത്തിലെത്തി ബ്രേക്ക് ഇടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതോടൊപ്പം പാലത്തിലൂടെ വാഹനങ്ങള്‍ വേഗതകുറച്ച് പോകുന്നതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നുണ്ട്. പാലത്തിൻെറ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം ടാറിങ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. KTL WBL COUSWAY PAALAM NEWS കോസ് വേ പാലത്തിലെ ടാറിങ് തകര്‍ന്നനിലയില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
