Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:47 AM IST Updated On
date_range 12 April 2022 5:47 AM ISTപഞ്ചായത്ത് അംഗത്തെ മർദിച്ചവർക്കെതിരെ കേസെടുക്കണം -നാട്ടകം സുരേഷ്
text_fieldsbookmark_border
ഈരാറ്റുപേട്ട: അകാരണമായി പഞ്ചായത്ത് അംഗത്തെ മർദിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്. തീക്കോയി പഞ്ചായത്ത് കാരികാട് സംവരണ വാർഡിലെ പട്ടികജാതി പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും തീക്കോയി സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ മോഹനൻ കുട്ടപ്പൻ കാവുംപുറത്തിനെയാണ് സാമൂഹികവിരുദ്ധർ മർദിച്ചത്. പൊലീസ് അന്വേഷണം നടത്തി പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും നാട്ടകം സുരേഷ് അറിയിച്ചു. ഞായറാഴ്ച ഒറ്റയീട്ടിയിൽവെച്ചാണ് ഇദ്ദേഹത്തിന് പ്രദേശവാസികളായ സാമൂഹികവിരുദ്ധരുടെ മർദനമേറ്റത്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മർദനം. ക്രൂരമായി മർദനമേറ്റ മോഹനൻ കുട്ടപ്പനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടികജാതി അംഗത്തെ മർദിച്ചതിൽ യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മെംബറെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story