Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതകര്‍ന്ന റോഡുകളിൽ ...

തകര്‍ന്ന റോഡുകളിൽ ദുരിതയാത്ര

text_fields
bookmark_border
ചങ്ങനാശ്ശേരി: മാമ്മൂട്-തിരുവല്ല റോഡിൽ​ ടാറിങ് വൈകുന്നതുമൂലം ജനജീവിതം ദുസ്സഹമായി. റോഡ് റീടാറിങ്, കുഴികള്‍ അടക്കുന്നതുമായ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ട് കാലങ്ങളായെന്ന് സമീപവാസികള്‍ പറയുന്നു. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കും. യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവാണ്​. റോഡി‍ൻെറ അറ്റകുറ്റപ്പണിക്ക്​ തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം വൈകുകയാണ്​. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടുന്നത് അപകടകാരണമാകുന്നു. വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും ദുരിതം ഇരട്ടിയാക്കുന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന്​ എത്തുന്നവര്‍ മാമ്മൂട്-തിരുവല്ല റോഡിനെയാണ് തിരുവല്ലയിലുള്ള പുഷ്പഗിരി, ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കും തിരുവല്ല ജനറല്‍ ആശുപത്രി, മെഡിക്കല്‍ മിഷന്‍ ആശുപത്രി, കോളജ്, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെത്തുന്നതിനും ആശ്രയിക്കുന്നത്. റോഡിലെല്ലാംതന്നെ യാത്ര ദുരിതപൂര്‍ണമാകുന്ന തരത്തില്‍ വന്‍കുഴികളാണുള്ളത്. എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചീരഞ്ചിറ മൂലേപ്പടി-കൊല്ലമറ്റം റോഡില്‍ അംഗന്‍വാടിക്ക്​ സമീപത്ത് റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രാത്രി ഇതുവഴി വാഹനയാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ്. KTL CHR 2 Road മൂലേപ്പടി-കൊല്ലമറ്റം റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story