Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമകന്റെ ആസിഡ്...

മകന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ വയോധികൻ മരിച്ചു

text_fields
bookmark_border
മകന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ വയോധികൻ മരിച്ചു
cancel
അടിമാലി: മകന്‍റെ ആസിഡ് ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ്​ ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു. വാളറ പഴമ്പിള്ളിച്ചാല്‍ പടിയറ വീട്ടില്‍ ചന്ദ്രസേനനാണ്​ (60) തിങ്കളാഴ്ച പുലര്‍ച്ച കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ മരിച്ചത്. മാർച്ച്​ 20ന് രാത്രി വീട്ടില്‍വെച്ച് മകന്‍ വിനീതാണ്​ (32) ചന്ദ്രസേനനെ ദേഹത്ത്​ ആസിഡ് ഒഴിച്ച് പരിക്കേൽപിച്ചത്. ആദ്യം അടിമാലി താലൂക്ക്​ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മദ്യലഹരിയില്‍ എത്തിയ വിനീത്​ പിതാവുമായി സ്വത്ത് സംബന്ധിച്ച് വാക്​തർക്കത്തിൽ ഏർപ്പെടുകയും തുടര്‍ന്ന് പ്രകോപിതനായി ആസിഡ്​ ഒഴിക്കുകയുമായിരുന്നു. മുഖത്തും ശരീരത്തും പൊള്ളലേറ്റ നിലയിലാണ് ചന്ദ്രസേനനെ ആശുപത്രിയില്‍ എത്തിച്ചത്. അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത വിനീത്​ ദേവികുളം സബ് ജയിലില്‍ റിമാൻഡിലാണ്​. ചന്ദ്രസേനന്‍റെ ഭാര്യ: കനകവല്ലി. മകള്‍: ജ്യോതിഷ. idg adi 6 deth news ചിത്രങ്ങള്‍ 1) മരിച്ച ചന്ദ്രസേനന്‍ 2) ആസിഡ് ആക്രമണം നടത്തിയ മകന്‍ വിനീത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story