Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'രാജ്യത്തിന്‍റെ...

'രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകർക്കാൻ കേന്ദ്രസർക്കാൻ ശ്രമം'

text_fields
bookmark_border
തലയോലപ്പറമ്പ്: നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്‍റെ അടിസ്ഥാനശിലയെ തകർക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഊർജിതമാക്കിയതിന്‍റെ തെളിവാണ് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്രനിലപാടിലൂടെ മറനീക്കി പുറത്തുവരുന്നത് സി.പി.ഐ സംസ്ഥാന എക്സി. അംഗം പി.പി. സുനീർ. സി.പി.ഐ തലയോലപ്പറമ്പ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യൂസ് ദേവസ്യ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ല എക്സി. അംഗം ടി.എൻ. രമേശൻ, മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ്, അസി. സെക്രട്ടറി കെ.എസ്. രത്നാകരൻ, ജില്ല കൗണ്‍സിൽ അംഗങ്ങളായ കെ.ഡി. വിശ്വനാഥൻ, പി.എസ്. പുഷ്പമണി, സി.കെ. ആശ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി.കെ. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ktl CPI സി.പി.ഐ തലയോലപ്പറമ്പ് ലോക്കൽ സമ്മേളനം സംസ്ഥാന എക്സി. അംഗം പി.പി. സുനീർ ഉദ്ഘാടനം ചെയ്യുന്നു അനുസ്മരണം നടത്തി വൈക്കം: കെ.പി.എം.എസ് മുന്‍ പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്ന ടി.വി. ബാബുവിന്‍റെ രണ്ടാമത്​ ചരമവാര്‍ഷിക അനുസ്മരണം കെ.പി.എം.എസ് വൈക്കം യൂനിയനിലും 33 ശാഖാ യോഗങ്ങളിലും ആചരിച്ചു. യൂനിയന്‍ പ്രസിഡന്‍റ്​ എം.കെ. രാജു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ലത, വൈസ് പ്രസിഡന്‍റ്​ സി.പി. കുഞ്ഞന്‍, ഉല്ലല രാജു, എ. മനോഹരന്‍, എം.കെ സോമന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story