Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറെയിൽവേ നിരക്ക് വർധന...

റെയിൽവേ നിരക്ക് വർധന ഒഴിവാക്കണം -പി.സി. തോമസ്

text_fields
bookmark_border
കോട്ടയം: പ്രീമിയർ ട്രെയിനുകൾക്ക് 'ഡൈനാമിക് ടിക്കറ്റ് ചാർജ്' പേരിൽ കഴിഞ്ഞവർഷം നടപ്പാക്കിയ രീതിയിലുള്ള യാത്രാക്കൂലി വർധന മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കുകൂടി ബാധകമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു. അത്തരം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ചാർജ് വർധിപ്പിക്കുന്ന രീതിക്കാണ്, 'ഡൈനാമിക് ചാർജ്' വർദ്ധന എന്നു പേര് കൊടുത്തിരിക്കുന്നത്. ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വരുന്ന മംഗള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾക്ക് ജൂൺ ഒന്നുമുതൽ ബാധകമാകും. ഇപ്രകാരമുള്ള വർധന പ്രീമിയർ ട്രെയിനുകളിൽ കഴിഞ്ഞവർഷം ഏർപ്പെടുത്തിയപ്പോൾ, സാധാരണ എക്സ്പ്രസ് ട്രെയിനുകൾക്ക് അപ്രകാരം ചാർജ് വർധിപ്പിക്കാൻ ഉദ്ദേശമില്ല എന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന് വിരുദ്ധമായാണ് പെട്ടെന്ന് ഈ രീതിയിലുള്ള ചാർജ് വർധന പുതുതായി നടപ്പാക്കുന്നത്. ........................... കൊയ്യാറായ പത്തേക്കര്‍ നെല്‍കൃഷി നശിച്ചു തിരുവഞ്ചൂര്‍: കാലംതെറ്റി പെയ്ത മഴയില്‍ തിരുവഞ്ചൂര്‍ ഇളവപ്പാടം പാടശേഖരത്തിലെ പത്തേക്കറോളും നെല്‍കൃഷി വെള്ളംകയറി നശിച്ചു. കൊയ്യാന്‍ മൂപ്പെത്തിയ നെല്‍കൃഷിയാണ് നിലംപൊത്തിയത്. കൊയ്‌തെടുക്കാന്‍ പറ്റാത്ത വിധം നെല്‍ച്ചെടി വെള്ളത്തിലായി. വലിയ പാടശേഖരമാണെങ്കിലും എട്ട് കര്‍ഷകരാണ് കൃഷിയിറക്കിയത്. സ്വര്‍ണം പണയംവെച്ചും വായ്പയെടുത്തുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. മീനമാസത്തിന്‍റെ അവസാനത്തോടെ നെല്ല് കൊയ്യുകയാണ് പതിവ്. എന്നാല്‍, അപ്രതീക്ഷിതമായി പെയ്ത മഴ കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കഴിഞ്ഞവര്‍ഷം കൊയ്ത്തു യന്ത്രം സമയത്ത് കിട്ടാത്തതായിരുന്നു പ്രശ്‌നം. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ കൃഷി നിര്‍ത്തുകയേ നിര്‍വാഹമുള്ളൂവെന്ന് കര്‍ഷകൻ മധു കുന്നുമ്മേല്‍ പറഞ്ഞു. ktl PADAM തിരുവഞ്ചൂര്‍ ഇളവപ്പാടം പാടശേഖരത്തിലെ പത്തേക്കറോളും നെല്‍കൃഷി വെള്ളംകയറി നശിച്ചനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story