Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓശാന: നിറഞ്ഞ് കവിഞ്ഞ്...

ഓശാന: നിറഞ്ഞ് കവിഞ്ഞ് ദേവാലയങ്ങൾ

text_fields
bookmark_border
കോ​​ട്ട​​യം: പീ​​ഡാ​​നു​​ഭ​​വ​​ത്തി​​നും കുരിശുമരണത്തിനും മുന്നോടിയായി യേ​​ശു​​വിന്‍റെ ജ​​റൂ​സ​​ലം ന​​ഗ​​ര​​ത്തി​​ൽ ന​​ൽ​​കി​​യ രാ​​ജ​​കീ​​യ സ്വീ​​ക​​ര​​ണ​​ത്തെ അ​​നു​​സ്മ​​രി​​ച്ച് ക്രൈ​​സ്ത​​വ​​ർ ഓ​​ശാ​​ന ആ​​ച​​രിച്ചു. ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ കു​​രു​​ത്തോ​​​​ല വെ​​ഞ്ചരി​​പ്പ്, കു​​രു​​ത്തോ​​ല പ്ര​​ദ​​ക്ഷി​​ണം, കു​​ർ​​ബാ​​ന എ​​ന്നിവ നടന്നു. പൂക്കളുമായിട്ടായിരുന്നു കുട്ടികൾ ദേവാലയങ്ങളിൽ എത്തിയത്​. ഓശാനയോടെ വിശുദ്ധ വാരാചരണത്തിനും തുടക്കമായി. മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് അരമന മാനേജർ ഫാ. യാക്കോബ് തോമസ് കാർമികത്വം വഹിച്ചു. ച​​ങ്ങ​​നാ​​ശ്ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ​​തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ലൂ​​ർ​​ദ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ ച​​ങ്ങ​​നാ​​ശ്ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ലും ഓശാന ചടങ്ങുകൾക്ക്​ നേതൃത്വം നൽകി. കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലിലെ ഓ​​ശാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് കാ​​ർ​​മി​​ക​​ത്വം വ​​ഹിച്ചു. പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ബി​​ഷപ്​ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടും മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ​​ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​നും ഓശാന ശുശ്രൂഷകൾക്ക്​ കാ​ർ​മി​ക​ത്വം വഹിച്ചു. ​കോട്ട​​യം വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ൽ ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വത്തിലായിരുന്നു ശുശ്രൂഷ. കു​​ട​​മാ​​ളൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്ക് എ​​പ്പി​​സ്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ഓ​​ശാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​ക്കൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. പടം KTL PAMPADY 11 പാമ്പാടി വെള്ളൂർ സെന്‍റ്​ തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിലിന്‍റെ കാർമികത്വത്തിൽ നടന്ന ഓശാന പ്രദക്ഷിണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story