Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:38 AM IST Updated On
date_range 11 April 2022 5:38 AM ISTവിഷുമഹോത്സവവും കൈനീട്ട വിതരണവും
text_fieldsbookmark_border
ഏഴാച്ചേരി: കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തിനും വിഷുക്കൈനീട്ട വിതരണത്തിനും ഒരുക്കങ്ങളായി. വിഷുനാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തര്‍ക്കും ഉമാമഹേശ്വരന്മാരുടെ കൈനീട്ടമായി പൂജിച്ച നാണയങ്ങൾ വിതരണം ചെയ്യും. വിഷുനാളില്‍ പുലര്‍ച്ച അഞ്ചിന് നടതുറപ്പും വിഷുക്കണി ദര്‍ശനവുമുണ്ട്. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നാണയപൂജ നടത്തും. തുടര്‍ന്ന് ഈ നാണയങ്ങള്‍ ഉമാമഹേശ്വരന്മാരുടെ കൈനീട്ടമായി ഭക്തര്‍ക്ക് വിതരണം ചെയ്യും. മുന്‍വര്‍ഷം കൈനീട്ടമായി ലഭിച്ച നാണയങ്ങള്‍ ഭക്തര്‍ ക്ഷേത്രഭണ്ഡാരത്തില്‍ തിരികെ സമര്‍പ്പിക്കുകയും ചെയ്യും. വിഷുപ്പായസ വിതരണവുമുണ്ട്. ഇതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം. ഫോണ്‍: 9745 260444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story