Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:36 AM IST Updated On
date_range 11 April 2022 5:36 AM ISTവിഷു പൂജകൾക്ക് ശബരിമല നട തുറന്നു
text_fieldsbookmark_border
ശബരിമല: മേടമാസ-വിഷു പൂജകൾക്ക് ശബരിമല ശ്രീ ധർമശാസ്ത ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിച്ചു. ശേഷം ഉപദേവത ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. തിങ്കളാഴ്ച പുലർച്ച അഞ്ചിന് ക്ഷേത്രനട തുറക്കും. തുടർന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. തിങ്കളാഴ്ച മുതൽ നട അടക്കുന്ന 18 വരെ ഭക്തർക്ക് ദർശനത്തിന് സൗകര്യം ഉണ്ടാകും. ഇത്തവണ മേടം രണ്ടായ 15ന് പുലർച്ചയാണ് വിഷുക്കണി ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story